ഭാരക്കൂടുതലുണ്ടോ? എങ്ങനെ നിയന്ത്രിക്കാം? ഭക്ഷണ ക്രമത്തിൽ വരുത്തേണ്ട ക്രമീകരണങ്ങൾ എന്തൊക്കെയാണ്?

ഈ ലോക്ക് ഡൌൺ സമയത്ത് വീട്ടിലിരിക്കേണ്ടി വരുമ്പോൾ നമ്മൾ അറിയാതെ തന്നെ നമ്മുടെ ഭാരം കൂടിയെന്ന് വരാം. ഒരു പക്ഷെ നമ്മളിൽ പലരും ഇത് പെട്ടെന്ന് തിരിച്ചറിഞ്ഞില്ലെന്നും വരാം. എന്തുകൊണ്ടാണിത് സംഭവിക്കുന്നത്? ഇങ്ങനെ കൂടുന്ന ഭാരം എങ്ങനെ കുറക്കാം? ഭക്ഷണ ക്രമത്തിൽ വരുത്തേണ്ട ക്രമീകരണങ്ങൾ എന്തൊക്കെയാണ്? ചോദ്യങ്ങളുടെ ഒരു നീണ്ട നിര തന്നെ കണ്ടേക്കാം. എന്താണ് പ്രതിവിധിയെന്നു നോക്കാം.

ആദ്യം പറഞ്ഞതുപോലെ തന്നെ നിങ്ങളുടെ ഭാരം വര്ധിക്കുന്നതു് പെട്ടെന്ന് അറിയണമെന്നില്ല. ഉപയോഗിച്ചു കൊണ്ടിരിക്കുന്ന വസ്ത്രങ്ങൾ പാകമല്ല എന്നൊരു അവസ്ഥ വരുമ്പോഴാണ് പലരും ഇതറിയുന്നതു തന്നെ. ഇങ്ങനെ നാം അറിയാതെ വണ്ണം വെക്കാൻ ചില കാരണങ്ങളുണ്ട് അവയേതെന്നു പറയാം. സമയത്തും അസമയത്തും കഴിക്കുന്ന ഭക്ഷണം തന്നെയാണ് പ്രധാന വില്ലൻ. പലപ്പോഴും മൂന്ന് നേരം ഭക്ഷണം കഴിക്കുന്ന ശീലം മാറി അത് അഞ്ചോ അതിലധികമോ തവണയായി മാറിയിട്ടുണ്ടാകാം. കൂടാതെ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിലും ഗണ്യമായ മാറ്റം ഉണ്ടായെന്നും വരാം.

അമിതമായി കഴിക്കുന്ന ഭക്ഷണം കാരണം ഉല്പാദിക്കപ്പെടുന്ന എനെർജിയുടെ അളവ് കൂടുകയും ഉപയോഗം കുറയുന്നതും മൂലം എക്സ്ട്രാ എനർജി സ്റ്റോർ ചെയ്യപ്പെടുകയും അത് വണ്ണം വെക്കാൻ കരണമാകയും ചെയുന്നു. ആയതിനാൽ ഈ സന്ദർഭത്തിൽ വീടിനു പുറത്തു പോകാതെ തന്നെ ശരീര ഭാരം കുറക്കേണ്ടതെങ്ങനെയെന്നു നോക്കാം. അത് മൂന്നായി തരാം തിരിക്കാം ഒന്നാമതായി നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ, രണ്ടാമതായി ഭക്ഷണത്തിൽ നമ്മൾ വരുടെണ്ട മാറ്റങ്ങൾ, മൂന്നാമതായി ജിമ്മിലൊന്നും പോകാതെ വീട്ടിലിരുന്നു ചെയ്യാവുന്ന വ്യായാമങ്ങളാണ്.

ആരുടേയും നിർബന്ധത്തിനു വഴങ്ങിയോ മറ്റു സാഹചര്യങ്ങളിലോ കൂടുതൽ ഭക്ഷണം കഴിക്കില്ല എന്ന ശക്തമായ തീരുമാനം. വെറുതെ ഒന്ന് രുചിച്ചു നോക്കുന്നത് പോലും കൂടുതൽ കഴിക്കാനുള്ള പ്രേരണയായി മാറും നമ്മൾ അറിയാതെ കഴിച്ചും പോകും. ഇതിനു വേണ്ടത് ശക്തമായ ഒരു തീരുമാനമാണ് അതായതു തീൻമേശയൊഴികെ മറ്റൊരിടത്തും വച്ച് ഭക്ഷണം കഴിക്കില്ലായെന്നു ശക്തമായി തീരുമാനിക്കുക.

മറ്റൊന്ന് സാധാരണ ഭക്ഷണം കഴിക്കാനെടുത്തിരുന്ന സമയം ദീർഘിപ്പിക്കുക. ആസ്വദിച്ച് സമയം ദൈർഘിപ്പിച്ചു തന്നെ ഭക്ഷണം കഴിക്കുക. അടുത്ത് ഭക്ഷണത്തിന്റെ അളവ് കുറച്ചു പ്ലേറ്റിൽ വിളമ്പുക എന്നതാണ്. അരി ഭക്ഷണം കുറച്ചു ഇല വർഗ്ഗങ്ങൾ, പയർ വർഗ്ഗങ്ങൾ കൂടുതലായി ഉൾപെടുത്തുക സലാഡും, മോരും പതിവാക്കുക. പഴവര്ഗങ്ങളും എളുപ്പം ദഹിക്കാവുന്നതുമായ ഭക്ഷണ രീതി പിന്തുടരുക. ബേക്കറി, ഭൂമിക്കടിയിൽ നിന്നും ഉല്പാദിപ്പിക്കുന്ന കിഴങ്ങുകൾ, മൈദാ ഒഴിവാക്കേണ്ടതാണ്. ധാരാളം വെള്ളം കുടിക്കുന്നതും ശരീരഭാരം കൂടാതെ സൂക്ഷിക്കാൻ സഹായിക്കും.

ശരീരഭാരം കുറക്കാവുന്ന വ്യായാമങ്ങൾ – വീട്ടിലെ തന്നെ കോവണി കയറിയിറങ്ങിയുള്ള step jogging. അടുത്തത് step burpee അതായതു കൈകൾ മുകളിലെ ഒരു സ്റ്റെപ്പിൽ ഉറപ്പിച്ചു കാൽക്കൽ ഒരു സ്റ്റെപ് മുകളിലേക്കും ഒരു സ്റ്റെപ് താസിക്കും ജമ്പ് ചെയുന്ന രീതി. അടുത്തത് jumping jacks അതായതു ജമ്പിങ് ചെയ്‌യുന്ന അവസരത്തിൽ കാലുകൾ അകത്തുകയും കൈകൾ മുകളിൽ ഉയർത്തുകയും ചെയുന്ന രീതി. അടുത്തത് High knees നിവർന്നു നിന്ന് ജമ്പ് ചെയുകയും കാൽമുട്ടുകൾ തൊണ്ണൂറു ഡിഗ്രിയിൽ നിവർത്തിപിടിച്ച കൈകളിൽ മുട്ടിക്കുന്ന രീതിയാണിത്.