ലോക്കഡൗണും കോവിഡ് ഭീതിയും പിന്നെ ആത്‍ മ ഹത്യ പ്രവണതയും എങ്ങനെ ഒഴിവാക്കാം..

അമിതമായ ടെൻഷനും കൊറോണ ഭീതിയും ആത്‍മഹത്യയിലേക്കു നയിക്കുന്നുവോ? എന്താണ് ഇതിനൊരു പ്രതിവിധിയെന്നും കാരണങ്ങളെന്തെന്നും പരിശോധിക്കാം. ഈ പ്രവണത കൊറോണ ബാധിതരും ക്വാറന്റൈനിലിരിക്കുന്നവർക്കും മാത്രമല്ല കണ്ടുവരുന്നത്. ഇന്ന് നമ്മൾ കടന്നു പോകുന്ന ഈ ലോക്കഡോൺ പീരീഡ് ജീവിതത്തിൽ ഒരു പക്ഷെ നമ്മളൊരിക്കലും ഇതിനു മുൻപ് അനുഭവിക്കാത്തതാണ്. അതുകൊണ്ടു തന്നെ മാസങ്ങളോളം അനുഭവിക്കുന്ന ഈ ഒരു സ്ഥിതിവിശേഷം മനസ്സിൽ ധാരാളം സംഘർഷം ഉണ്ടാക്കുന്നുണ്ട്. ഈ മാനസികമായ പ്രശ്നങ്ങൾക്ക് പ്രധാനമായി മൂന്ന് കാരണങ്ങളാണ്.

നമ്മുടെ പ്രിയപെട്ടവരെ കാണാനാകാതെയുണ്ടാക്കുന്ന സംഘർഷം. ചലന സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു അതുമൂലം ഉണ്ടാകുന്ന ടെൻഷൻ. കോവിഡ് സംബന്ധിയായി വരുന്ന ഭീദീതമായ വാർത്തകളും അത് സൃഷ്ടിക്കുന്ന മാനസിക ടെൻഷനും.

പുതിയ പഠനങ്ങൾ കാണിക്കുന്നത് 73 ശതമാനം ജനങ്ങൾക്കും അമിതമായ ഉത്കണ്ഠ, വിഷാദം പോലെയുള്ളതു കാണിക്കുന്നുണ്ടെന്നാണ് മാത്രമല്ല 53 ശതമാനം പേർക്കും അമിതമായ ദേക്ഷ്യവും പൊട്ടിത്തെറിക്കുന്ന സ്വഭാവവും കാണിക്കുന്നുണ്ട്. 20 ശതമാനം പേരിലും അകാരണമായ ഭയവും കണ്ടുവരുന്നുണ്ട്. 18 ശതമാനം പേരിൽ പരിഭ്രാന്തി ലക്ഷണങ്ങൾ കണ്ടുവരുന്നു.

10 ശതമാനം പേരിൽ അമിതമായ കുറ്റബോധം കണ്ടുവരുന്നു. ഇങ്ങനെ പലതരത്തിലുമുണ്ടാകുന്ന വൈകാരിക സ്ഫോടനം (emotional explosion) ഇവരെ ആത്മഹത്യയിലേക്കു നയിക്കുന്നു. നാട്ടിലും വീട്ടിലും അഭിമാനം നഷ്ടപെട്ടുവെന്നുള്ള തോന്നലാണിതിന് മുഖ്യ കാരണം ഈ അഭിമാനക്ഷതം അവരെ ആത്മഹത്യയിലേക്കു നയിക്കുന്നു.

നമ്മളെ അമിതമായ ഇത്തരം ടെന്ഷനുകൾ ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാം. നിങ്ങളുടെ ഉറക്കശീലം ഏതെങ്കിലും വിധത്തിൽ ബാധിച്ചിട്ടുണ്ടോ? ഭാവിയെക്കുറിച്ചുള്ള ആകുലതയുണ്ടോ?

കോവിഡ് വാർത്തകളിൽ മാത്രം മനസ്സുന്നുന്ന ഒരു രീതി നിങ്ങൾക്കുണ്ടോ? കോവിഡ് മരുന്നിനെ കുറിച്ച് മാത്രം വേവലാതിയുണ്ടോ? ഭക്ഷണം ആസ്വദിച്ച് കഴിക്കാനാകുന്നുണ്ടോ? ചെയുന്ന കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താനാകുന്നുണ്ടോ? ഈ പറഞ്ഞിരിക്കുന്ന ടെന്ഷനുകളിൽ മൂന്നെണ്ണം നിങ്ങളിൽ കാണുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക നിങ്ങൾ കോവിഡ് സമ്മർദ്ദത്തിന്റെ പിടിയിലാണ്

ഇതിൽ നിന്നും രക്ഷപെടാനുള്ള ഉപാധികൾ. 1) ഉറക്ക ശീലത്തിന്റെ പാറ്റേൺ മാറ്റാതിരിക്കുക. 2) വ്യായാമം ഒരു ശീലമാക്കുക. 3) കോവിഡ് വാര്ത്തകൾ അപ്പാടെ വിശ്വസിക്കാതിരിക്കുക/വലിയ പ്രാധാന്യം കൊടുക്കാതിരിക്കുക കാരണം പലതും വ്യാജമാണ്. 4) ശ്വാസം പതുക്കെ ഉള്ളിലിലേക്കും പുറത്തേക്കും എടുത്തുകൊണ്ടുള്ള ഒരു വ്യായാമം ചിട്ടപ്പെടുത്തുക. 5) ഇടയ്ക്കിടെ ശരീരം ഒന്ന് സ്ട്രെസ് ചെയ്യാൻ ശ്രമിക്കുക. 6) മാനസിക സന്തോഷം തരുന്ന ഏതിലെങ്കിലും കുറചു സമയം ചെലവഴിക്കുക. 7) പ്രിയപ്പെട്ടവരുമായി കഴിയുമെങ്കിൽ ഫോണിലൂടെ സംസാരിക്കാൻ ശ്രമിക്കുക.