നിങ്ങളുടെ ശരീരത്തിൽ ഈ അണുക്കൾ കടന്നു കൂടിയിട്ടുണ്ടോ എന്ന് എങ്ങിനെ അറിയാം. വളരെ ഉപകാരമായ അറിവ്. എല്ലാവരിലേക്കും എത്തിക്കുക

കോവിഡ് മഹാമാരിയെ നാമിന്നു അതിജീവനത്തിലൂടെ നേരിടുകയാണ്. സമ്പർക്കം വഴി രോഗികൾ കൂടുന്ന ഇന്നത്തെ സാഹചര്യത്തിൽ നാം അതീവ ജാഗരൂകരാകണം.  നമ്മുടെയിടയിൽ കോവിഡ് പോസിറ്റീവ് ആയ ആളുകൾ ധാരാളമുണ്ടാകാം.  ആയതിനാൽ കോവിഡ് ഉണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം, എന്താണ് നിലവിലുള്ള ടെസ്റ്റ് എന്നത് വളരെ നിർണായകമാണ്.  ശക്തമായ പനി, ചുമ എന്നീ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ കോവിഡ് അല്ലെന്നുറപ്പ് വരുത്തണം.  എന്തെന്നാൽ കോവിഡ് സമ്പർക്കത്തിലൂടെയും പകരും എന്ന ഭീക്ഷണി ഉള്ളതിനാൽ.

ഇന്ന് നാം കാണുന്നത് സമ്പർക്കം വഴിയാണ്  രോഗികൾ കൂടുന്നതെന്നാണ്.  നിരവധി രാജ്യങ്ങളിൽ ഈ വീഴ്ച്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  ഈ സാഹചര്യത്തിൽ നമുക്ക് വേണ്ടത് വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ പരിശോധനാഫലം ലഭ്യമാകണമെന്നാണ്. നിലവിൽ ആന്റിജൻ ടെസ്റ്റ്ലൂടെ (antigen test) ഇത് സാധിക്കുന്നു.  ആയിരം രൂപയിൽ താഴെ ചെലവ് വരുന്ന ഈ ടെസ്റ്റ് ഉടനടി ഫലമറിയാം എന്നൊരു സവിശേഷതയും ഉണ്ട്.  മാത്രമല്ല ഈ ടെസ്റ്റിനായി വലിയ യന്ത്ര സാമഗ്രികളും ആവശ്യമില്ല. ഈ ടെസ്റ്റ് കൊണ്ടുദ്ദേശിക്കുന്നത് കോവിഡ് വൈറസിന്റെ ആവരണത്തിലുള്ള ഒരു പ്രത്യേക ഘടകത്തിന്റെ അളവ് രോഗിയുടെ ശരീരത്തിലുണ്ടോ എന്ന് പരിശോധിക്കുകയാണ്. ഇതിനായി സ്രവം എടുത്തു പരിശോധിക്കണം.

മൂക്കിന്റെ പിൻഭാഗത്തും തൊണ്ടയിലുമായിരിക്കും കൂടുതലും വൈറസിന്റെ സാന്നിധ്യം കാണുക. ആ ഭാഗങ്ങളിലുള്ള സ്രവമാണ് സാധാരണയായി പരിശോധനയ്ക്കെടുക്കുക. ആന്റിജൻ ടെസ്റ്റ് റിസൾട്ട് പോസിറ്റീവ് ആണെങ്കിൽ രോഗിയുടെ ശരീരത്തിൽ വൈറസ് ഉണ്ടെന്നു അനുമാനിക്കാവുന്നതാണ്. ആയതിനാൽ മറ്റുള്ളവരിൽ നിന്നും സാമൂഹിക അകലം പാലിക്കാനും അതോടൊപ്പം രോഗവ്യാപന സാധ്യത കുറയ്ക്കാനും ഇത് മൂലം നമുക്ക് സാധിക്കുന്നു. രോഗബാധിതർ ഏറ്റവും കൂടുതലുള്ള സ്ഥലങ്ങളിൽ ഏറ്റവും ഫലപ്രദമായ ഒരു സ്‌ക്രീനിങ് ടെസ്റ്റായി ഇത് പരിഗണിക്കുന്നതിനുള്ള പ്രധാന കാരണം  ഇതാണ്. 

ഈ ടെസ്റ്റിന്റെ ന്യുനത എന്തെന്നാൽ ഇത് പി സി ആർ ടെസ്റ്റിനെ അപേക്ഷിച്ചു രോഗിയിൽ രോഗം കണ്ടു പിടിക്കാനുള്ള കഴിവ് ഈ ടെസ്റ്റിന് കുറവാണു എന്നതാണ്. ആന്റിജൻ ടെസ്റ്റ് പോസിറ്റീവ് ആയ ഒരു രോഗിയെ പിന്നെ പി സി ആർ ടെസ്റ്റ് നടത്തേണ്ട കാര്യമില്ല. മറ്റൊന്ന് ആന്റിബോഡി ടെസ്റ്റ് ആണ് പക്ഷെ ഇത് മുൻപ് രോഗം വന്നോ എന്നറിയാൻ മാത്രമേ ഉപകരിക്കു നിലവിൽ രോഗം ഉള്ളതായി അറിയാൻ കഴിയില്ല. അതായതു ഈ രോഗത്തിന്റെ ഏതു അവസ്ഥയിലാണിപ്പോൾ എന്ന് ഈ ടെസ്റ്റിലൂടെ അറിയാനാകില്ല.

ഏതിനും കോവിഡ് സംബന്ധമായ രോഗ ലക്ഷണങ്ങൾ വല്ലതും ഉണ്ടെങ്കിൽ അത് കോവിഡ് അല്ല എന്ന് സ്ഥിരീകരിക്കണം.