കർക്കിടത്തിൽ മുരിങ്ങയില കഴിക്കുന്നത് കുഴപ്പമാണോ ? മുരിങ്ങയിലയിൽ വിഷം വരുമോ ?

മുരിങ്ങയില ആരോഗ്യത്തിന് ഗുണകരമാണ് എന്ന് എല്ലാവർക്കും അറിയാം.. പക്ഷെ കർക്കിടക മാസത്തിൽ മുരിങ്ങയിലയിൽ വിഷാംശം ഉണ്ടാകും എന്നും ഇത് കഴിക്കുന്നത് ആരോഗ്യത്തിന് കേടാണ് എന്നും അതുകൊണ്ട് കർക്കിടകത്തിൽ മുരിങ്ങയില കഴിക്കരുത് എന്നും വളരെ വലിയ രീതിയിൽ പ്രചാരണമുണ്ട്.. ഇതിന്റെ സത്യമെന്ത് ? മുരിങ്ങയിലയിൽ കർക്കിടകത്തിൽ മാറ്റങ്ങൾ ഉണ്ടാകുമോ ? മഴക്കാലവും മുരിങ്ങയിലയും തമ്മിലുള്ള ബന്ധമെന്ത് ? വിശദമായി അറിയുക.. ഷെയർ ചെയ്യുക.. എല്ലാവരും സത്യം തിരിച്ചറിയട്ടെ..

മുരിങ്ങയിലയും മുരിങ്ങക്കായുമെല്ലാം പോഷക സമൃദ്ധമാണെന്നതില്‍ തര്‍ക്കമില്ല. പക്ഷേ മുരിങ്ങമരത്തിന് മറ്റു മരങ്ങളില്‍ നിന്നും വ്യത്യസ്തമായി വിഷം വലിച്ചെടുക്കലും പുറന്തള്ളലും പോലുള്ള സിദ്ധികള്‍ ഉണ്ടെന്നത് വെറും കെട്ടുകഥകള്‍ മാത്രമാണ്. 

കേരളത്തിലെ മഴ കര്‍ക്കിടകത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. ഇടവപ്പാതിയും, തുലാവര്‍ഷവുമെല്ലാം നമുക്ക് ജലസമൃദ്ധിയേകുന്നവയാണ്. മാസം ഏതായാലും ,കേമം മുരിങ്ങയില തന്നെ ! പാകം ചെയ്യുന്നതിന് മുന്‍പ് നന്നായി കഴുകി വൃത്തിയാക്കണമെന്നു മാത്രം. നിത്യജീവിതത്തില്‍ നമ്മുടെ ഭക്ഷണക്രമത്തിന്റെ ഭാഗമാകേണ്ടതാണ് ഇലക്കറികള്‍. മുരിങ്ങയെ സംബന്ധിച്ചിടത്തോളം ഏറ്റവും പോഷക സമ്പുഷ്ടമായത് അതിന്റെ ഇലകളാണ്.

ജീവകം എ യും സി യും ബി കോംപ്ലക്‌സും ,പ്രോട്ടീനും ,ഇരുമ്പ് സത്തും കാല്‍സ്യവും മഗ്‌നീഷ്യവും മാംഗനീസും സിങ്കും എല്ലാം ഒത്തുചേര്‍ന്ന മുരിങ്ങയില ഏറെ പോഷക ഗുണമുള്ളതാണ്. കൂടാതെ വിവിധ നിരോക്‌സീകാരികളും മുരിങ്ങയിലയില്‍ അടങ്ങിയിട്ടുണ്ട്. ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹന വ്യവസ്ഥയുടെ പ്രവര്‍ത്തനം സുഗമമാക്കാനും മുരിങ്ങയില സഹായിക്കും