കോവിഡ് രോഗികളും സമ്പർക്കത്തിൽ വന്നവരും ആഹാരത്തിൽ വരുത്തേണ്ട പ്രധാന മാറ്റങ്ങൾ. നിർബന്ധമായും അറിയണം

കേരളത്തിൽ കോവിഡ് വ്യാപിക്കുകയാണ്.. ലക്ഷണങ്ങൾ ഉള്ളവരും കോവിഡ് സമ്പർക്കത്തിൽ ഉള്ളവരും കൂടി വരികയാണ്.. ഇവർക്ക് എന്ത് ഭക്ഷണം ആണ് കഴിക്കേണത് എന്ന് പലർക്കും അറിയില്ല.. അതുകൊണ്ട് ഇവർ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന ഒറ്റമൂലികൾ ആശ്രയിക്കാൻ തുടങ്ങുന്നു.. അതിനാൽ കോവിഡ് രോഗികളിൽ ലക്ഷണങ്ങൾ ഉള്ളവരും ലക്ഷണങ്ങൾ ഇല്ലാത്തവരും അവരുമായി സമ്പർക്കത്തിൽ ഉള്ളവരും അവരുടെ മൂന്നു നേരത്തെ ഭക്ഷണത്തിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തണം എന്ന് ഇവിടെ വിശദീകരിക്കുന്നു.. ഈ ഇൻഫർമേഷൻ എല്ലാ കുടുംബങ്ങളും അറിഞ്ഞിരിക്കണം.. എല്ലാ സുഹൃത്തുക്കളുടെയും അറിവിലേക്കായി പരമാവധി ഷെയർ ചെയ്തു പ്രചരിപ്പിക്കുക.

ഊർജത്തിന് വേണ്ടി അരി, ഗോതമ്പ്, ചോളം, മുത്താറി, കപ്പ, കാച്ചിൽ, ചേന, ചേമ്പ്, ഉരുളക്കിഴങ്ങ്, ചക്കപ്പുഴുക്ക് ഏതുമാകാം. സമീകൃത ഭക്ഷണത്തിന്‍റെ രണ്ടാമത്തെ ഘടകം മാംസ്യമാണ്, പ്രോട്ടീൻ. പയർ, കടല, പരിപ്പ്, മുതിര, ഉഴുന്ന്, ഇറച്ചി, മത്സ്യം, മുട്ട, തൈര് ഇവയിലേതെങ്കിലും ഒന്ന് നിർബന്ധമായിരിക്കണം. ഊർജത്തിന് വേണ്ടി കഴിക്കുന്ന ഭക്ഷണത്തിന്‍റെ 20-25 ശതമാനം മാംസ്യ വിഭവം ഉണ്ടായിരിക്കണം.

ഭക്ഷണത്തിൽ വേണ്ടത്ര പച്ചക്കറി ഉണ്ടാകണം. ചീര, വെണ്ട, പാവക്ക, കോവക്ക, കക്കരി, തക്കാളി, ഉള്ളി, വാഴച്ചുണ്ട്, ഇടിച്ചക്ക ഇങ്ങിനെയുള്ളതെല്ലാം ധാരാളം കഴിക്കാം. നാലാമത്തെ ഇനങ്ങളായ പഴങ്ങൾ എല്ലാ നേരവും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പ്രാദേശികമായി ലഭ്യമാകുന്ന പഴങ്ങളായ വാഴപ്പഴം, മാമ്പഴം, പൈനാപ്പിൾ, പപ്പായ, പേരക്ക, ഒാറഞ്ച്, സപ്പോട്ട, ചാമ്പക്ക ഏതുമാകാം.