ചെവി വേദന, ചെവിയിലെ അണുബാധ എങ്ങനെ മാറ്റാം? ചെവിവേദന അത്ര നിസാരമല്ല..!

മധ്യകര്‍ണത്തിലുണ്ടാകുന്ന അണുബാധയാണ് ചെവി വേദനയ്ക്കു കാരണം. ചെറിയ കുട്ടികളിലാണ് ഇത് സാധാരണയായി കാണുന്നത്. ചെവിയും മൂക്കും തില്‍ ബന്ധിപ്പിക്കുന്ന യൂസ്റ്റാച്യന്‍ നാളിയുടെ (ഋൗേെമരവശമി ഠൗയല) ഘടനയില്‍ കാണുന്ന വ്യത്യാസമാണ് അവരില്‍ രോഗം വരാനുള്ള കാരണം. ജലദോഷം, മൂക്കടപ്പ്, തൊണ്ടവേദന എന്നീ അസുഖങ്ങളുള്ളപ്പോഴാണ് സാധാരണയായി ചെവിവേദന ഉണ്ടാകുന്നത്. മൂക്കിനു പുറകുവശത്തുള്ള അഡിനോയ്ഡ് ഗ്രന്ഥിയുടെ വീക്കം, മുച്ചുണ്ട് എന്നിവയുള്ള കുട്ടികളിലും തുടര്‍ച്ചയായ അലര്‍ജി, മൂക്കിന്റെ പാലത്തിനുള്ള വളവ്, മൂക്കടപ്പ്, മൂക്കിനുള്ളിലെ ദശവളര്‍ച്ച തുടങ്ങിയവയുള്ള മുതിര്‍ന്നവരിലും ചെവിയില്‍ ഇത്തരം അണുബാധവരാന്‍ സാധ്യതയേറെയാണ്. ചെറിയ ജലദോഷമുള്ള കുഞ്ഞുങ്ങള്‍ രാത്രിയില്‍ അസഹ്യമായ വേദനകൊണ്ട് ഉണര്‍ന്നു കരയുന്നത് ഇതുമൂലമാണ്.

ഈ അണുബാധ പെെന്നുതന്നെ പഴുപ്പാവുകയും മധ്യകര്‍ണത്തിനുള്ളില്‍ കെട്ടിക്കിടക്കുകയും ചെയ്യുന്നു. നല്ല മര്‍ദത്തിലായതിനാല്‍ വേദന കൂടും. മര്‍ദം കൂടുമ്പോള്‍ മധ്യകര്‍ണത്തെയും ബാഹ്യകര്‍ണത്തെയും വേര്‍തിരിക്കുന്ന ഭിത്തിയില്‍ ചെറിയ ദ്വാരമുണ്ടാക്കി രക്തം കലര്‍ന്ന പഴുപ്പ് പുറത്തേക്കു വരാന്‍ തുടങ്ങുന്നു. പഴുപ്പു വരാന്‍ ആരംഭിച്ചാല്‍ വേദന കുറേശേ ശമിക്കും. ജലദോഷം ഉണ്ടാകുന്നതു മൂലമുള്ള ഈ അവസ്ഥയില്‍ തക്കതായ മരുന്നുകള്‍ കഴിക്കണം. കൃത്യസമയത്തു ആന്റിബയോിക്കുകള്‍, മൂക്കടപ്പിനുള്ള മരുന്നുകള്‍, മൂക്കിനുള്ളില്‍ ഒഴിക്കുന്ന മരുന്നുകള്‍, ആവിപിടിക്കല്‍ എന്നിവകൊണ്ടു രോഗം പൂര്‍ണമായും ഭേദമാക്കാം. വേദന അസഹ്യമാണെങ്കില്‍ ഡോക്ട ര്‍മാര്‍ കര്‍ണപുടത്തില്‍ ദ്വാരം ഉണ്ടാക്കി പഴുപ്പ് പുറത്തേക്കു കളയാറുണ്ട്.

അണുബാധമൂലമോ മറ്റോ ചെവിയില്‍ വീഴുന്ന ദ്വാരം കൃത്യമായ ചികിത്സകൊണ്ട് അടയേണ്ടതാണ്. എന്നാല്‍ ചികിത്സ കൃത്യമാകാതിരുന്നാലും അനുബന്ധരോഗങ്ങളാലും ഈ ദ്വാരം ചിലരില്‍ അടയാതിരിക്കുകയും സ്ഥിരമായി പഴുപ്പുവരുന്ന അവസ്ഥ ഉണ്ടാകുകയും ചെയ്യും. ഇത് കേള്‍വിക്കുറവിനുള്ള കാരണമാകും. ചെവിയില്‍ നിന്നു പഴുപ്പെടുത്തു പരിശോധിക്കുക, കേള്‍വി പരിശോധന, എക്‌സ്‌റേ തുടങ്ങിയ ടെസ്റ്റുകള്‍ ആവശ്യമാണ്. ഇത്തരത്തിലുള്ള ചെവിപഴുപ്പ് പല സങ്കീര്‍ണാവസ്ഥയ്ക്കും കാരണമാകും. തലയോട്ടി, തലച്ചോറ് എന്നിവയില്‍ പഴുപ്പ്, നീര്‍ക്കെട്ട് എന്നിവ ഉണ്ടാക്കിയേക്കും. മുഖപേശികള്‍ക്കു കോട്ടം, തലച്ചോറിലെ രക്തക്കുഴലുകളിലേക്കു പഴുപ്പു വ്യാപിക്കല്‍, ആന്തരകര്‍ണത്തില്‍ പഴുപ്പ് വ്യാപിക്കല്‍ തുടങ്ങിയവ സംഭവിക്കാമെന്നതിനാല്‍ സ്ഥിരമായ ചെവി പഴുപ്പ് നിസാരമായി കാണരുത്.

ഈ ഘട്ടത്തില്‍ സ്‌കാനിംഗ് വേണ്ടിവരും. ശസ്ത്രക്രിയയിലൂടെ ഈ കേള്‍വിക്കുറവ് പരിഹരിക്കാനാവും. ചിലരില്‍ മൂക്കടപ്പ്, മൂക്കിന്റെ പാലത്തിനുള്ള വളവ് എന്നിവ ചെവിപഴുപ്പിനു കാരണമാകാം.