എങ്ങനെ തുടക്കത്തിൽ തിരിച്ചറിയാം ? ഇത് വരാനുള്ള കാരണങ്ങൾ എന്തല്ലാം ? ചികിത്സാ രീതികൾ എന്നിവയെ കുറിച്ച്..

ശ്വാസകോശ കാ ൻസ -ർ ലോകത്തേറ്റവും കൂടുതൽ ആളുകളെ ബാധിക്കുന്ന ഒരു രോഗമാണ് ശ്വാസകോശ കാ -ൻ – സർ. പുകവലി, വായു മലിനീകരണം എന്നിവ ശ്വാസകോശ കാന്‍ -സര്‍ സാധ്യത കൂട്ടുന്നുണ്ട്. ശ്വാസകോശ കാൻ – സർ ലക്ഷങ്ങൾ എന്തല്ലാം? ഇത് വരാനുള്ള കാരണങ്ങൾ എന്തല്ലാം ? ചികിത്സാ രീതികൾ എന്നിവയെ കുറിച്ച് കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ Dr. Ashok Komaranchath വിശദീകരിക്കുന്നു .

നാലു സ്റ്റേജുകളാണ് ശ്വാസകോശ കാന്‍സറിനുള്ളത്. ആദ്യ രണ്ടു സ്റ്റേജുകളിലും കാന്‍ – സര്‍ ലക്ഷണമൊന്നും പ്രകടമായി കാണുകയില്ല. രണ്ടാം സ്റ്റേജില്‍ തുടര്‍ച്ചയായി ചുമയുണ്ടാകുകയും മൂന്നാം സ്റ്റേജില്‍ അസുഖത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമായിത്തുടങ്ങുകയും ചെയ്യും. ശബ്ദതന്തുക്കളുടെ ഞരമ്പുകളെ കാന്‍ – *സര്‍ ബാധിക്കാന്‍ ഇടയുള്ളതുകൊണ്ട് ചിലര്‍ക്ക് ഈ സമയത്ത് ശബ്ദം നഷ്ടമാകാന്‍ സാധ്യതയുണ്ട്. അസ്വസ്ഥതതുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ ശബ്ദം തിരിച്ചുകിട്ടിയില്ലെങ്കില്‍ വിദഗ്ധ പരിശോധന നടത്തണം.

മറ്റുലക്ഷണങ്ങള്‍ ശ്വാസതടസ്സവും കിതപ്പുമാണ്. നാലാം സ്റ്റേജിലാണ് രോഗം മറ്റ് അവയവങ്ങളിലേക്ക് പടരുന്നത്. എല്ലിലേക്ക് പടര്‍ന്ന് അത് നടുവേദനായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. കരളില്‍ ബാധിച്ചാല്‍ മഞ്ഞ പ്പിത്തം ഉണ്ടാകാന്‍ സാധ്യതയുണ്ട്.

നെഞ്ചിന്റെ എക്‌സ്‌റേ എടുക്കുന്നതാണ് പരിശോധനയുടെ ആദ്യഘട്ടം. കഫം പരിശോധനയിലൂടെയും രോഗം കണ്ടെത്താനാകും. ഇതിനുവേണ്ടി രാവിലത്തെ കഫമാണ് പരിശോധനയ്‌ക്കെടുക്കേണ്ടത്. ശ്വാസനാളിയിലൂടെ ട്യൂബ് കടത്തി നടത്തുന്ന ബ്രോങ്കോസ് ‌കോപ്പിയിലൂടെ കാന്‍ – *സര്‍ നേരിട്ടുകാണാന്‍ സാധിക്കും മറ്റൊന്ന് സി.ടി. സ്‌കാനാണ്. ഇതിലൂടെ കാന്‍സര്‍ ഏതുഘട്ടത്തിലാണെന്നും വ്യാപ്തി എത്രത്തോളമുണ്ടെന്നും കണ്ടെത്താനും എന്തു ചികിത്സയാണ് വേണ്ടതെന്ന് ഡോക്ടര്‍ക്ക് തിരുമാനിക്കാനുമാകും. ഈ പരിശോധകള്‍ക്കെല്ലാംശേഷം കാന്‍ – *സര്‍ കോശങ്ങളില്‍ നടത്തുന്ന ബയോപ്സിയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. ശരീരത്തില്‍ മറ്റെവിടെയെങ്കിലും വ്യാപിച്ചിട്ടുണ്ടോ എന്നറിയാന്‍ തലമുതല്‍ കാല്‍പ്പാദംവരെ വിശദമായി പരിശോധിക്കുന്ന പെറ്റ് സി.ടി.യ്ക്കും രോഗികളെ വിധേയരാക്കാറുണ്ട്.

മുന്‍കരുതലുകളാണ് കാന്‍ – *സറിനെ പടിക്കുപുറത്തുനിര്‍ത്താനുള്ള പ്രധാനമാര്‍ഗങ്ങളിലൊന്ന്. ശ്വാസകോശ കാന്‍ – *സര്‍, കവിള്‍ കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുന്ന ബീഡി, സിഗററ്റ്, പാന്‍മസാലകള്‍ പോലുള്ള ലഹരിവസ്തുക്കള്‍ ഒഴിവാക്കുക. അതില്‍നിന്ന് ലഭിക്കുന്ന സുഖം ജീവിതത്തേക്കാള്‍ വലുതല്ല എന്നു മനസ്സിലാക്കണം. പുകവലിയോട് പൂര്‍ണമായും ‘ഗുഡ് ബൈ’ പറയാന്‍ സാധിക്കണം. ചിട്ടയായ വ്യായാമവും ശുദ്ധവായു ശ്വസിച്ചുകൊണ്ടുള്ള പ്രഭാതനടത്തവും യോഗയുമെല്ലാം രോഗത്തെ അകറ്റിനിര്‍ത്തും.