സാനിറ്ററി പാഡ് ഉപയോഗിക്കുന്ന സ്ത്രീകൾ മെൻസ്ട്രൽ കപ്പിനെ കുറിച്ച് അറിയുക. പുരുഷന്മാരും ശ്രദ്ധിക്കൂ

മാസമുറ സമയത്ത് സാനിറ്ററി പാഡുകൾ ഉപയോഗിക്കുന്ന സ്ത്രീകൾ മെൻസ്ട്രൽ കപ്പിനെ കുറിച്ച് അറിയുക. “”ഇത്രയും കാലം ഇതൊക്കെ അല്ലെ ഉപയോഗിച്ചത് , ഇനിയും ഇതൊക്കെ മതി”” എന്ന് കരുതുന്നവർ കപ്പിന്റെ സൗകര്യം കൂടി മനസ്സിലാക്കൂ.. പുരുഷന്മാർ കൂടി ഇത് അറിയണം. കാരണം നിങ്ങളുടെ ഭാര്യയ്ക്കും സഹോദരിക്കും മകൾക്കും അവരുടെ മാസമുറ സമയത്ത് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഇത് നിങ്ങൾക്ക് വാങ്ങി നൽകാം.. ഷെയർ ചെയ്യുക.. എല്ലാവരും ഈ കപ്പിനെ കുറിച്ച് മനസ്സിലാക്കിയിരിക്കണം.

പാഡുകളെ അപേക്ഷിച്ച് വളരെ പുത്തന്‍ ഉത്പന്നമാണ് മെന്‍സ്ട്രല്‍ കപ്പ്. മാത്രമല്ല പാഡിനേക്കാള്‍ കപ്പിന് ധാരാളം ഗുണങ്ങള്‍ ഉണ്ട്. അതില്‍ ഏറ്റവും പ്രധാനം ലീക്കാവില്ല എന്നതാണ്. രാത്രിയിലും യാത്രകളിലും കായികാധ്വാനം ചെയ്യുമ്പോഴും കപ്പ് ലീക്കാവില്ല. പാഡുകളില്‍ നിന്നു വ്യത്യസ്തമായി വൃത്തിയാക്കിയ ശേഷം വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്നത് കൊണ്ട് മലിനീകരണ, നിര്‍മാര്‍ജന പ്രശ്നങ്ങള്‍ ഒഴിവാക്കാം. 300 മുതല്‍ 1000 രൂപവരെയുള്ള കപ്പുകള്‍ ലഭ്യമാണ്. ഇത് 10 മുതല്‍ 12 വര്‍ഷം വരെ ഉപയോഗിക്കാന്‍ സാധിക്കും അതുകൊണ്ട് തന്നെ പാഡ് ഉപയോഗിക്കുമ്പോഴുള്ള പണച്ചെലവ് കപ്പുകള്‍ക്ക് ഉണ്ടാകുന്നില്ല. 8 മണിക്കൂര്‍ വരെ സുഖമായി ഉപയോഗിക്കാന്‍ കഴിയും. മാത്രമല്ല ദീര്‍ഘദൂരയാത്രകളിലും മറ്റും ലീക്കുണ്ടാകുകയും ഇല്ല. കപ്പുകള്‍ യോനിക്ക് അകത്ത് ഇരിക്കുന്നതിനാല്‍ ദുര്‍ഗന്ധം ഉണ്ടാകുന്നില്ല എന്ന ഗുണവും ഉണ്ട്. 

എന്നാല്‍ കപ്പിനും ചില അസൗകര്യങ്ങള്‍ ഉണ്ട്. കൃത്യമായ വലുപ്പത്തിലുള്ളത് തിരഞ്ഞെടുത്തില്ലെങ്കില്‍ ഉപയോഗിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കും. പാഡുകളെ അപേക്ഷിച്ച് കപ്പ് യോനിക്കുള്ളില്‍ പ്രവേശിപ്പിക്കാനും പുറത്ത് എടുക്കാനും അല്‍പ്പം സമയം കൂടുതല്‍ വേണ്ടിവരുന്നത് പലര്‍ക്കും അസൗകര്യമായി തോന്നാം. ഒരു കാരണവശാലും 12 മണിക്കൂറില്‍ കൂടുതല്‍ മെന്‍സ്ട്രല്‍ കപ്പുകള്‍ യോനിക്കുള്ളില്‍ വയ്ക്കാന്‍ പാടില്ല. 12  മണിക്കൂറില്‍ കൂടുതല്‍ ഉപയോഗിക്കുന്നതും കൃത്യമായി വൃത്തിയാക്കാതെ ഉപയോഗിക്കുന്നതും അണുബാധയ്ക്ക് ഇടയാക്കും.