കഴുത്തുവേദന, തലവേദന, ആശ്വാസം ലഭിക്കാൻ ഫലപ്രദമായ വ്യായാമങ്ങൾ. ടവൽ വച്ച് ചെയ്യാം..

രാത്രി നമ്മൾ തലയുടെ പൊസിഷൻ മാറി കിടന്നുറങ്ങിയാലോ ഉയർന്ന തലയിണ ഉപയോഗിച്ചാലോ നമുക്ക് കഴുത്തിലെ മസിലുകൾക്ക് അമിതമായ സ്‌ട്രെയിൻ ഉണ്ടാകുകയും രാവിലെ എഴുന്നേൽക്കുമ്പോൾ കഴുത്തു വേദനയോ തലവേദനയോ അനുഭവപ്പെടാം. കൂടാതെ കഴുത്തിലെ എല്ലു തേയ്‌മാനമോ കഴുത്തിലെ ഡിസ്‌ക് ഞെരിഞ്ഞു പോകുന്ന അവസ്ഥയിലോ കൈകളിൽ വേദനയോ പെരുപ്പും ഉണ്ടാകാം. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ വീട്ടിൽ തന്നെ ഒരു ടവൽ ഉപയോഗിച്ചു ചെയ്യാവുന്ന ലളിതമായ ചില വ്യായാമങ്ങൾ. ഇവിടെ വിശദീകരിക്കുന്നു. ചെറുപ്പക്കാർക്കും പ്രായമായ സ്ത്രീപുരുഷന്മാർക്കും ഒരുപോലെയുണ്ടാകുന്ന ഒരു പ്രശ്നമാണിത് ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകാരപ്പെടും.

ചരിഞ്ഞുകിടന്നോ മലർന്നുകിടന്നോ ഉറങ്ങുക. ഒരിക്കലും കമിഴ്ന്നുകിടന്ന് ഉറങ്ങരുത്. ഇത് നട്ടെല്ലിന് വിഷമതകൾ സൃഷ്ടിക്കും.  ഉടലിന്റെ സ്ഥിതിയുമായി പൊരുത്തപ്പെടുന്ന രീതിയിൽ വേണം തലയും കഴുത്തും. കഴുത്തിനടിയിൽ ഒരു ചെറിയ തലയിണ വയ്ക്കാം. അധികം കട്ടിയില്ലാത്ത ഒരു തലയിണ തെരഞ്ഞെടുക്കുക. ഒന്നിലധികം തലയിണകൾ ഉപയോഗിക്കാതിരിക്കുക.

തുടക്കത്തിൽ, രണ്ട് അല്ലെങ്കിൽ മൂന്ന് ദിവസത്തേക്ക് ഐസ് പായ്ക്ക് ഉപയോഗിക്കുക. അതിനു ശേഷം ഹോട്ട് പായ്ക്കുകളോ ഹോറ്റ് വാട്ടർബോട്ടിലോ ഉപയോഗിക്കാം. ചർമ്മത്തിനു പരുക്കുകൾ പറ്റുന്നത് ഒഴിവാക്കുന്നതിന്, ഹോട്ട് പായ്ക്കുകളോ ഹോട്ട് പായ്ക്കുകളോ ഉറങ്ങുമ്പോൾ ഉപയോഗിക്കാതിരിക്കുക. ശരിയായ ശാരീകഭാവം പുലർത്തുക (ഇരിപ്പ്, നില്പ്). ശരിയായ ശാരീരികഭാവം പുലർത്താത്തതാണ് കഴുത്തു വേദനയുടെ പ്രധാന കാരണമെന്ന് മനസ്സിലാക്കുക. കമ്പ്യൂട്ടർ സ്ക്രീൻ കണ്ണുകളുടെ നിരപ്പിലായിരിക്കുന്നതിനായി കസേരയും, ഡെസ്കും ക്രമീകരിക്കുക. കസേരയുടെ കൈകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഇടയ്ക്കിടെ ഇടവേളകൾ എടുക്കുകയും അല്പദൂരം നടക്കുകയും ചെയ്യുക.

കഴുത്തിലെ മസിലുകൾക്ക് അൽപ്പം മുറുക്കം നൽകികൊണ്ട് കഴുത്ത് മുകളിലേക്കും താഴേക്കും വശങ്ങളിലേക്കും തിരിക്കുക. ശ്രദ്ധാപൂർവം കഴുത്ത് ഇടത്തു നിന്ന് വലത്തേക്ക് തിരിക്കുക. ഇത്തരത്തിലുള്ള വ്യായാമങ്ങൾ കഴുത്തിലെ മസിലുകൾക്ക് ശക്തിപകരുകയും കഴുത്ത് അനായാസമായി ചലിപ്പിക്കാവുന്ന പരിധിയിൽ വ്യത്യാസം വരുത്തുകയും ചെയ്യും.