വൈറ്റമിൻD യും കോവിഡ് രോഗവും തമ്മിലുള്ള ബന്ധമെന്ത് ? മരുന്നില്ലാതെ വൈറ്റമിൻD എങ്ങനെ വർദ്ധിപ്പിക്കാം

ഈ പ്രധാന ഇൻഫർമേഷൻ എല്ലാവരും സുഹൃത്തുക്കളുടെ അറിവിലേക്കായി ഷെയർ ചെയ്യണം. കോവിഡ് രോഗവും വൈറ്റമിൻ D യും തമ്മിൽ വളരെ പ്രധാനപ്പെട്ട ബന്ധമുണ്ട്.. നിങ്ങൾക്ക് വൈറ്റമിൻ D അളവ് നോർമൽ ആണോ എന്ന് ഒരുപക്ഷെ ഇപ്പോൾ ഈ കോവിഡ് കാലത്ത് ലാബിൽ പോയി പരിശോധിക്കാൻ സാധിക്കില്ലായിരിക്കാം. അതുകൊണ്ട് നിങ്ങൾക്ക് വൈറ്റമിൻ ഡി കുറഞ്ഞാൽ ശരീരത്തിൽ ഉണ്ടാകുന്ന ഏറ്റവും പ്രധാനപ്പെട്ട 5 ലക്ഷണങ്ങളും അത് മറികടക്കാൻ മരുന്നുകളും വൈറ്റമിൻ ഗുളികകളും ഉപയോഗിക്കാതെ തന്നെ വൈറ്റമിൻ ഡി എങ്ങനെ വർദ്ധിപ്പിക്കാം എന്ന് വിശദീകരിക്കുന്നു.. ഈ കോവിഡ് കാലത്ത് എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു പ്രധാന കാര്യമാണിത്.. പരമാവധി ഷെയർ ചെയ്യുക.

വൈറ്റമിന്‍ ഡി കുറവുണ്ടാക്കുന്ന പ്രധാന പ്രശ്‌നം ഇത് കാല്‍സ്യം കുറവിനു കൂടി കാരണമാക്കുമെന്നതാണ്. ശരീരത്തില്‍ എത്ര കാല്‍സ്യം എത്തിയാലും വൈറ്റമിന്‍ ഡി കുറവെങ്കില്‍ കാല്‍സ്യം ശരീരത്തിന് ആഗിരണം ചെയ്യുവാന്‍ സാധിയ്ക്കില്ല. ഇത് എല്ലുകളുടെയും പല്ലിന്റെയുമെല്ലാം ആരോഗ്യം കളയുകയും ചെയ്യുന്നു. എന്നാല്‍ കാല്‍സ്യം കുറവുണ്ടാക്കുമെന്നതു മാത്രമല്ല, പല തരത്തിലെ ആരോഗ്യ പ്രശ്‌നങ്ങളും വൈറ്റമിന്‍ ഡി കുറവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നുവെന്നതാണ് വാസ്തവം.

വൈറ്റമിന്‍ ഡിയുടെ പ്രധാന ഉറവിടം സൂര്യപ്രകാശമെങ്കിലും ചില പ്രത്യേക ഭക്ഷണങ്ങളും വൈറ്റമിന്‍ ഡി സമ്പുഷ്ടം തന്നെയാണ്. മുട്ട മഞ്ഞ, അയില പോലുള്ള മീനുകള്‍, പാലുല്‍പന്നങ്ങള്‍, ലിവര്‍, ചീസ് എന്നിവയെല്ലാം തന്നെ വൈറ്റമിന്‍ ഡി സമ്പുഷ്ടമാണെന്നു വേണം, പറയുവാന്‍.

ഇതിനു പുറമേ വൈറ്റമിന്‍ ഡി കുറവുള്ളവര്‍ക്ക് ഇതിന്റെ സപ്ലിമെന്റുകള്‍ ഗുളിക രൂപത്തില്‍ നല്‍കാറുണ്ട്. അതായത് വൈറ്റമിന്‍ ഡി ഗുളികകള്‍. എന്നാല്‍ ഈ ഗുളികകള്‍ കഴിയ്ക്കുമ്പോഴും ചില പ്രത്യേക കാര്യങ്ങള്‍ ശ്രദ്ധിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കില്‍ ഗുണം ലഭിയ്ക്കില്ലെന്നു മാത്രമല്ല, ചിലപ്പോള്‍ അപകടമാകുകയും ചെയ്യും.