കൊളസ്ട്രോള്‍ ഇല്ലാതെയാക്കാം മരുന്നില്ലാതെ.. ഡോ. വല്‍സലന്‍ നായര്‍ പറയുന്നു.. ഈ വിലപ്പെട്ട അറിവ് എല്ലാവരും കേൾക്കണം

കൊളസ്‌ട്രോള്‍ കുറയ്ക്കുവാനുതകുന്ന ശക്തിയേറിയ മരുന്നുകള്‍ ഇന്ന് വിപണിയില്‍ ധാരാളമുണ്ട്. വ ളരെ വിലയേറിയ ഈമരുന്നുകള്‍ സേവിച്ചാല്‍ ഏതാണ്ട് മൂന്നോ നാലോ ആഴ്ചകള്‍ കൊണ്ട് രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് ഗണ്യമായി കുറയ്ക്കുവാന്‍ സാധിക്കും. എന്നാല്‍ മരുന്നുകള്‍ കൂടാതെയുള്ള നിയന്ത്രണരീതിയാണ് അങ്ങേയറ്റം അഭികാമ്യം. പ്രത്യേകിച്ച് ചില മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ മിക്കവര്‍ ക്കും പ്രശ്‌നങ്ങളുണ്ടാക്കുന്നു എന്ന വസ്തുത പരിഗണിക്കുമ്പോള്‍.

ഔഷധസഹായം കൂടാതെ കര്‍ശനമായ ഭ ക്ഷണക്രമീകരണത്തിലൂടെ ഹൃദ്രോഗമുള്ളവരില്‍ അതിന്റെ കാഠിന്യം ഒരുപരിധിവരെ കുറയ്ക്കുകയും ഇല്ലാത്തവരില്‍ ഹൃദയാഘാതം വരാതെ കാത്തുപരിപാലിക്കുകയും ചെയ്യുന്ന ഒരു സവിശേഷ പ്രതിരോധ ചികിത്സാപദ്ധതി സംവിധാനം ചെയ്തുകൊണ്ടാണ് ഡീന്‍ ഓര്‍ണിഷ് ലോകശ്രദ്ധയാകര്‍ഷിച്ചത്.

അദ്ദേഹത്തിന്റെ ‘റിവേര്‍സല്‍ ഡയറ്റ്’ വളരെ പ്രസിദ്ധമാണ്. സാധാരണ സുഭിക്ഷമായി കഴിക്കുന്ന ഒരാളുടെ ഒരു ദിവസത്തെ ഭക്ഷണത്തില്‍ 50( പൂരിതകൊഴുപ്പും 35( അന്നജവും 25( മാംസ്യവും 500 മില്ലിഗ്രാം കൊളസ്‌ട്രോളും ഉണ്ടെങ്കില്‍, ഡീന്‍ ഓര്‍ണിഷിന്റെ ‘റിവേര്‍സല്‍ ഡയറ്റ്’ പ്രകാരം നാം ഒരു ദിവസം കഴിക്കുന്ന ഭക്ഷണത്തില്‍ 10( ബഹു, ഏക അപൂരിത കൊഴുപ്പും 75( അ ന്നജവും 20( മാംസ്യവും 5 മില്ലിഗ്രാം കൊളസ് ട്രോളും മാത്രമേ അടങ്ങാവൂ.

ആഹാരക്രമത്തിലൂടെ, ജീവിതക്രമത്തിലൂടെ കൊളസ്ട്രോള്‍ നിയന്ത്രിക്കുവാന്‍ സഹായിക്കുന്ന വീഡിയോ.