അമുക്കുരം എന്ന ആയൂർവേദ ഔഷധത്തിന്റെ ആരും അറിയാത്ത ഗുണങ്ങൾ.. നിങ്ങളുടെ ഒരുവിധം പ്രശ്നങ്ങൾക്കെല്ലാം !

ഒരു മീറ്റർ വരെ ഉയരത്തിൽ വളരുന്ന് ഒരു ഔഷധ സസ്യമാണ് അമുക്കുരം.  ആയുർവേദത്തിൽ ‍ഈ ഔഷധസസ്യത്തിന്റെ കിഴങ്ങാണ്‌ മരുന്നായി ഉപയോഗിക്കുന്നത്. പ്രധാനമായും വാതം, കഫം, പനി തുടങ്ങിയ സാധാരണ അസുഖങ്ങൾ മുതൽ വെള്ളപാണ്ട്, ആമവാതം തുടങ്ങിയ അസുഖങ്ങൾക്കും സ്ത്രീകൾക്കുണ്ടാകുന്ന വെള്ള പോ*ക്ക് എന്ന അസുഖത്തിനും മരുന്നായി ഈ ഔഷധം ഉപയോഗിക്കുന്നു.

ചെറിയ പൂക്കളോട് കൂടി കുറ്റിച്ചെടിയായി വളരുന്ന അമുക്കുരം അഥവാ അശ്വഗന്ധ വ്യാവസായികാടിസ്ഥാനത്തില്‍ വളര്‍ത്തി വരുമാനം നേടാന്‍ സഹായിക്കുന്ന ഔഷധ സസ്യമാണ്. ഏകദേശം 1.5 മീറ്റര്‍ ഉയരത്തില്‍ വളരുന്ന കുറ്റിച്ചെടിയായ ഇത് ഉപോഷ്‍ണ മേഖലാ പ്രദേശങ്ങളിലാണ് നന്നായി വളരുന്നത്. വരള്‍ച്ചയെ പ്രതിരോധിക്കാനുള്ള കഴിവുമുണ്ട്. വിന്‍റര്‍ ചെറിയെന്നും പോയിസണ്‍ ഗൂസ്‌ബെറിയെന്നും അമുക്കുരം അറിയപ്പെടുന്നുണ്ട്.  ഈ ചെടിയുടെ പഴുത്ത പഴങ്ങള്‍ ചുവപ്പ് കലര്‍ന്ന ഓറഞ്ച് നിറത്തില്‍ കാണപ്പെടുന്നു. അമുക്കുരത്തിന്‍റെ വേരുകളാണ് ആയുര്‍വേദത്തിലും യുനാനി ചികിത്സയിലും ഫലപ്രദമായി ഉപയോഗിക്കുന്നത്. സോളനേഷ്യ കുടുംബത്തിലെ അംഗമാണ് വിതാനിയ സോമ്‌നിഫെറ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന അമുക്കുരം.

പ്രതിരോധ ശക്തി വര്‍ധിപ്പിക്കാനും കൊളസ്‌ട്രോള്‍ അംശം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്ന ഔഷധസസ്യമാണിത്. വിഷാദം, ടെന്‍ഷന്‍, ഉത്കണ്ഠ എന്നിവയെല്ലാം കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളും ഈ ചെടിയിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന, മഹാരാഷ്ട്ര, പഞ്ചാബ്,രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് പ്രധാനമായും കൃഷി ചെയ്യുന്നത്.

പല സ്ഥലങ്ങളില്‍ പല പേരുകളിലാണ് ഈ ചെടി അറിയപ്പെടുന്നത്. ഹിന്ദിയില്‍ അജഗന്ധ എന്നും തമിഴില്‍ അമുക്കുര, അസുരഗന്ധി എന്നും ബംഗാളിയില്‍ ധുപ്പ എന്നും കന്നഡയില്‍ കാഞ്ചുകി എന്നും മറാത്തിയില്‍ തില്ലി എന്നുമാണ് അറിയപ്പെടുന്നത്.