കോവിഡ് വ്യാപനം നടക്കുന്ന ഏറ്റവും റിസ്‌കുള്ള ചില സ്ഥലങ്ങൾ ഏതെല്ലാം ? വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ

ഈ ഇൻഫർമേഷൻ നിങ്ങൾ എല്ലാവരും ഷെയർ ചെയ്തു പരമാവധി പ്രചരിപ്പിക്കുക. കോവിഡ് വ്യാപനം നടക്കുന്ന ഈ സമയത്ത് നമുക്ക് പോകാൻ സാധിക്കുന്ന സ്ഥലങ്ങൾ ഏതെല്ലാം ? റിസ്‌ക് കൂടുതലുള്ള സ്ഥലങ്ങൾ ഏതെല്ലാം ? ആർക്കൊക്കെ ഈ സ്ഥലങ്ങളിൽ പോകാം ? അമേരിക്കയിൽ ടെക്‌സാസ് മെഡിക്കൽ ടീമിന്റെ ഏറ്റവും പുതിയ റിപ്പോർട്ട്.. സാമൂഹ്യവ്യാപനം സംശയിക്കുന്ന ഈ സമയത്ത് എല്ലാവരും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ ആണിത്.

കൊവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. നാളെ രാവിലെ ആറ് മണി മുതല്‍ ഒരാഴ്ചത്തേക്കാണ് ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എയര്‍പോര്‍ട്ട്, വിമാനസര്‍വീസുകള്‍, ട്രെയിന്‍ യാത്രക്കാര്‍ എന്നിവയുമായി ബന്ധപ്പെട്ട് ഈ സ്ഥാപനങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്ക് ആവശ്യമായ ടാക്സി സര്‍വീസുകള്‍ ലോക്ക്ഡൗണില്‍ നിന്നും ഒഴിവാക്കി.

കൂടാതെ എടിഎം ഉള്‍പ്പെടെയുള്ള അത്യാവശ്യ ബാങ്കിങ് സേവനങ്ങള്‍, ഡേറ്റ സെന്റര്‍ ഓപ്പറേറ്റര്‍മാരും  അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും, മൊബൈല്‍ സര്‍വീസ് സേവനവുമായി ബന്ധപ്പെട്ട അത്യാവശ്യജീവനക്കാര്‍, ആശുപത്രികളും മെഡിക്കല്‍ ഷോപ്പുകളും, ചരക്കുവാഹനങ്ങളുടെ യാത്ര, അത്യാവശ്യ പലചരക്കുകടകളുടെ പ്രവര്‍ത്തനം, വളരെ അത്യാവശ്യമുളള മാധ്യമപ്രവര്‍ത്തകരുടെ സേവനം, പെട്രോള്‍ പമ്പ്, എല്‍.പി.ജി, ഗ്യാസ് സ്ഥാപനങ്ങള്‍, ജല വിതരണം, വൈദ്യുതി, ശുചീകരണം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എന്നീ സേവനങ്ങള്‍ക്ക് മാത്രമാണ് ട്രിപ്പിള്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കിയിരിക്കുന്നത്.