പ്രായമായവരെ പരിചരിക്കുന്ന മക്കൾ അനുഭവിക്കുന്ന പ്രയാസങ്ങൾ.. നാം തിരിച്ചറിയേണ്ട വസ്തുതകൾ..

ഹൃദ്രോഗം ഏത് പ്രായത്തിലും വ്യത്യസ്ത രൂപങ്ങളിലും പ്രകടമാകാം – ഹൃദയ ധമനികളെ ബാധിക്കുന്ന ഇസ്കെമിക് അല്ലെങ്കിൽ കൊറോണറി ഹൃദ്രോഗം, വാല്‍വ്‌ സംബന്ധമായ വാസ്കുലർ ഹൃദ്രോഗം, ഹൃദയ പേശികൾ ഉറയ്ക്കുന്നതു മൂലമുണ്ടാകുന്ന കാർഡിയോമയോപ്പതി, ജന്മനാലുള്ള ഹൃദ്രോഗം തുടങ്ങിയ ഏത് അവസ്ഥയും കഠിനമാണ്. കൊറോണറി ആർട്ടറി ഡിസീസ് (സിഎഡി), അതിൽ ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന ഹൃദയ ധമനികളിൽ ബ്ലോക്കുകൾ വികസിക്കുന്നു, 50 വയസ്സിനു ശേഷം ഉണ്ടാവുന്ന ഏറ്റവും സാധാരണമായ ഹൃദ്രോഗമാണ് ഇത്.

അതിനാൽ നിങ്ങൾക്ക് ഹൃദ്രോഗമുള്ള മാതാപിതാക്കൾ ഉണ്ടെങ്കിൽ, അവർക്ക് സിഎഡി ഉണ്ടാവാനാണ് സാധ്യത. അതിൽ തന്നെ- സ്ഥിരതയുള്ള സിഎഡി, അല്ലെങ്കിൽ ഹൃദയാഘാതം, അല്ലെങ്കിൽ പോസ്റ്റ്-ഇന്റർവെൻഷൻ (ആൻജിയോപ്ലാസ്റ്റി അല്ലെങ്കിൽ ബൈപാസ് സർജറി) അല്ലെങ്കിൽ ഹൃദയതകരാർ എന്നിങ്ങനെയുള്ള സാധ്യതകളാണ് ഉണ്ടാകാൻ ഇടയുള്ളവ. ഹൃദയചികിത്സയിലെ വളരെയധികം മുന്നേറ്റങ്ങൾ കാരണം, കൂടുതൽ ആളുകൾ അതിജീവിക്കുകയും ഹൃദ്രോഗവുമായി കൂടുതൽ കാലം ജീവിക്കുകയും ചെയ്യുന്നു. ഇത് മുതിർന്ന മക്കൾ മാതാപിതാക്കളുടെ ആരോഗ്യ പരിരക്ഷയിൽ ഏർപ്പെടുന്നതിന്റെ തോത് വർദ്ധിക്കുവാനും കാരണമായി.

തുടക്കത്തിൽ തന്നെ, നിങ്ങളുടെ മാതാപിതാക്കളുടെ മെഡിക്കൽ ചികിത്സയുടെ സാമ്പത്തിക വശങ്ങളെക്കുറിച്ച് – മെഡിക്കൽ ഇൻഷുറൻസ്, സ്വന്തം സമ്പാദ്യം അല്ലെങ്കിൽ നിങ്ങളുടെ സാമ്പത്തിക സഹായം എന്നിവയെ കുറിച്ച് വിശദമായി ചർച്ച ചെയ്യുന്നത് നല്ല കാര്യമാണ്. അവരുടെ ചികിത്സയുടെ കാര്യത്തിൽ സാമ്പത്തികം ഒരു പ്രശ്‌നമേ അല്ല എന്നത് നിങ്ങൾ അവർക്ക് ഉറപ്പുനൽകേണ്ടതുണ്ട്. കാരണം, മിക്കപ്പോഴും മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾക്ക് സാമ്പത്തിക ബാധ്യത വരുമെന്ന് തോന്നുന്നതിനാൽ ഹൃദയ സംബന്ധമായ ചികിത്സയ്ക്ക് വിധേയരാകുന്നത് ഒഴിവാക്കുന്നു.

നിങ്ങൾക്ക് സഹോദരങ്ങളുണ്ടെങ്കിൽ, ധനകാര്യങ്ങൾ, സമയം മുതലായവയിൽ നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ എങ്ങനെ വിഭജിക്കുമെന്ന് നിർണ്ണയിക്കാനും ചർച്ചചെയ്യാനും അത് ഉപയോഗപ്രദമാകും. നിങ്ങളുടെ ഡോക്ടറിൽ നിന്നോ ഇൻറർനെറ്റിലെ വിശ്വസനീയമായ ഒരു ഉറവിടത്തിൽ നിന്നോ – അവർ അനുഭവിക്കുന്ന അസുഖത്തെക്കുറിച്ച് സ്വയം അറിയാൻ ശ്രമിക്കുക – രോഗ പ്രക്രിയ, അതിന്റെ പ്രശ്‌നങ്ങൾ, ഫലങ്ങൾ, രോഗനിർണയം, വിവിധ ചികിത്സാ ഉപാധികൾ എന്നിവയെ കുറിച്ച് വ്യക്തമായി അറിഞ്ഞിരിക്കുക.