കോവിഡ് കാലത്ത് പ്രതിരോധശേഷിക്ക് കഴിക്കേണ്ട വൈറ്റമിനും മിനറലുകളും എന്തെല്ലാം ? ലഭിക്കുന്ന ഭക്ഷണങ്ങൾ

ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഡോക്ടർമാരോട് വൈറ്റമിൻ ഗുളികകൾ ആവശ്യപ്പെടുന്നവരും മാർക്കറ്റിൽ കിട്ടുന്ന വൈറ്റമിൻ ഗുളികകളും മിനറൽ സപ്പ്ളിമെന്റുകളും വാങ്ങിക്കഴിക്കുന്നവർ ഒരുപാടുപേരുണ്ട്.. ഇവ കഴിച്ചാൽ രോഗപ്രതിരോധ ശേഷി വർദ്ധിക്കുമോ ? രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന വൈറ്റമിനുകളും മിനറലുകളും ഏതെല്ലാം ? ഇവ ലഭിക്കുന്ന ഭക്ഷണങ്ങൾ എന്തെല്ലാം ? വിശദമായി അറിയുക. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപെടും.

ധാന്യങ്ങളും പയര്‍, പരിപ്പ് വര്‍ഗങ്ങളും മുഴുധാന്യങ്ങളിലെ തവിടില്‍ അടങ്ങിയ സിങ്ക്, കോപ്പര്‍, സെലേനിയം, ബി വൈറ്റമിന്‍സ് എന്നിവ പ്രതിരോധശേഷി കൂട്ടുന്നു. ചെറുപയര്‍ മുളപ്പിച്ചത് സാലഡിലോ, പുട്ടിന്റെ കൂടെയോ, കറികളിലോ ചേര്‍ത്ത് കഴിക്കുന്നത് ശീലമാക്കുക. ജലാംശം ധാരാളം അടങ്ങിയ പഴങ്ങള്‍ (തണ്ണിമത്തന്‍, ഓറഞ്ച്, പൈനാപ്പിള്‍ തുടങ്ങിയവ) ശീലിക്കുക . തിളപ്പിച്ചാറിയ വെള്ളം മൂന്നര ലിറ്റര്‍ കുടിക്കാന്‍ ശ്രദ്ധിക്കുക. ശീതളപാനീയങ്ങള്‍ ഒഴിവാക്കി ജലാംശം കൂടുതലുള്ള പഴങ്ങളും പഴച്ചാറുകളും ശീലമാക്കുക. വ്യാജസന്ദേശങ്ങള്‍ ഒഴിവാക്കുക വെളുത്തുള്ളി, ഇഞ്ചി, നാരങ്ങ, കരിംജീരകം, മഞ്ഞള്‍ തുടങ്ങിയവ കൊറോണയ്‌ക്കോ മറ്റ് അസുഖങ്ങള്‍ക്കോ മരുന്നായി ഉപയോഗിക്കാമെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് (കറികളില്‍ ചേര്‍ത്ത്) പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. രോഗബാധിതര്‍ വേഗത്തില്‍ ദഹിക്കുന്ന ഇഡ്ഢലി, ദോശ, കഞ്ഞി തുടങ്ങിയ ഭക്ഷണം ശീലമാക്കുക.

പ്രോട്ടീന്‍ അടങ്ങിയ പയര്‍, കടല, പരിപ്പ്, മീന്‍, മുട്ട എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ഉള്‍പ്പെടുത്തുക. ചൂടുകാലമായതിനാല്‍ ധാരാളം (ചെറുചൂടുവെള്ളം) കുടിക്കുക. ദിവസം മൂന്നര ലിറ്റര്‍ വെള്ളം കുടിക്കുക. വെള്ളം കുറഞ്ഞത് 10 മിനിട്ട് വെട്ടിത്തിളപ്പിച്ച് ഉപയോഗിക്കുക. പുറത്ത് നിന്നുള്ള ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് ഒഴിവാക്കുക. ആവശ്യമുള്ള ഭക്ഷണം മാത്രം പാകം ചെയ്യുക. അധികഭക്ഷണം ഫ്രിഡ്ജില്‍ സൂക്ഷിച്ച് വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഫ്രിഡ്ജില്‍ മാംസാഹാരം മറ്റ് ഭക്ഷണപദാര്‍ഥങ്ങളോടൊപ്പം ഒരുകാരണവശാലും സൂക്ഷിക്കരുത്. മുട്ട, മീന്‍ എന്നിവ കഴുകി വൃത്തിയാക്കിയശേഷം മാത്രം ഫ്രിഡ്ജില്‍ വയ്ക്കുക.

തൈര്, യോഗര്‍ട്ട് തുടങ്ങിയവ കഴിക്കുന്നത് ദഹനപ്രക്രിയ സുഗമമാക്കുന്നതിനൊപ്പം പ്രതിരോധശേഷിയും വര്‍ധിപ്പിക്കും. മുഴുധാന്യങ്ങളിലെ തവിടില്‍ അടങ്ങിയ സിങ്ക്, കോപ്പര്‍, സെലേനിയം, ബി വൈറ്റമിന്‍ എന്നിവ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. വൈറ്റമിന്‍ സിയും ആന്റിഓക്‌സിഡന്റ്‌സും രോഗങ്ങളെ അകറ്റിനിര്‍ത്താനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. ഇലക്കറികള്‍ കൂടുതലായി ഉള്‍പ്പെടുത്തുക. പച്ചക്കറികളും പഴങ്ങളും 10-15 മിനിറ്റ് ഉപ്പും പുളിയും ചേര്‍ത്ത വെള്ളത്തില്‍ മുക്കിവെച്ചതിനുശേഷം ഉപയോഗിക്കുക.

ദിവസവും 15-20 ഗ്രാം നട്ട്‌സ് കഴിക്കുക. എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ കൂടാന്‍ സഹായിക്കുന്നതിനോടൊപ്പം മഗ്‌നീഷ്യം, സെലേനിയം, വൈറ്റമിന്‍ ഇ, നാരുകള്‍ എന്നിവ ദഹനം സുഗമമാക്കുകയും പ്രതിരോധം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.