വൃക്ക രോഗികൾ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ എന്തല്ലാം?

വൃക്കകള്‍ക്ക് തകരാര്‍ സംഭവിക്കുന്നത്, പലപ്പോഴും തുടക്കത്തിലേ അറിയാതെ പോകുന്നതാണ് അസുഖം ഗുരുതരമാക്കുന്നതും, വൃക്കകള്‍ പ്രവര്‍ത്തനരഹിതമാകുന്നതിലേക്കും നയിക്കുന്നത്. മൂത്രാശയ സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന മാറ്റങ്ങള്‍, ക്ഷീണവും ശ്വാസംമുട്ടും, മുഖത്തും കാലിലും നീര്, ഭക്ഷണത്തോട് താല്‍പര്യം ഇല്ലാതാകുക തുടങ്ങിയ പല  ലക്ഷണങ്ങളും വ്യക്ക രോഗത്തിന്‍റെയാവാം. ഭക്ഷണത്തിൽ ക്രമീകരണം കൊണ്ടുവന്നാൽ ഈ വേദനയെ നിങ്ങൾക്ക്​ മറികടക്കാനാകും. വൃക്ക രോഗികള്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ നോക്കാം. 

ഇറച്ചി, മുട്ട പോലുള്ള ഭക്ഷണങ്ങൾ മൂത്രത്തിൽ യൂറിക്​ ആസിഡി​െൻറ അളവ്​ അനിയന്ത്രിതമാക്കും. മൃഗങ്ങളിൽ നിന്നുള്ള പ്രോട്ടീൻ ഉപയോഗിച്ചുള്ള ഭക്ഷണപദാർഥങ്ങളും കാൽസ്യം വഴിയുള്ള വൃക്കയിലെ കല്ലിനുള്ള സാധ്യത വർധിപ്പിക്കും. ഗോതമ്പ്​, ബാർലി, അരി തുടങ്ങിയ ധാന്യങ്ങൾ ഉപയോഗിച്ചുള്ള ഭക്ഷണം മൂത്രത്തിൽ കാൽസ്യത്തി​ന്‍റെ അളവ്​ കുറയ്ക്കാൻ സഹായിക്കും. പഞ്ചസാരയുടെ ഉപ​യോഗം വൃക്കയിൽ കല്ല്​ രൂപപ്പെടാൻ കാരണമാകും. വൃക്കയിൽ കല്ലുള്ളവർ പഞ്ചസാരയും മധുരമുള്ള ഭക്ഷണപദാർഥങ്ങളും ഒഴിവാക്കുക.  

ഒാക്​സാലിക്​ ആസിഡിന്‍റെ സാന്നിധ്യമുള്ള ചീര, ഗോതമ്പ്​ തവിട്​, പരിപ്പുകൾ, ചായ എന്നിവ ഒഴിവാക്കുന്നത്​ വൃക്കയിലെ കല്ല്​ കുറക്കാൻ സഹായകമാണ്​. വിറ്റാമിൻ സിയെ ശരീരം ഒാക്​സലേറ്റ്​ ചെയ്യുന്നത്​ വൃക്കയിലെ കല്ല്​ രൂപപ്പെടാൻ കാരണമാകാറുണ്ട്​. വിറ്റാമിൻ, ധാതുക്കൾ എന്നിവ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുന്നതിന്​ മുമ്പ്​ ഡോക്​ടറുമായോ ഭക്ഷണ വിദഗ്​ദരുമായോ ആലോചിക്കുന്നത്​ നന്നായിരിക്കും. ഭക്ഷണത്തിൽ ഉപ്പി​ന്‍റെ അളവ്​ കുറക്കുന്നത്​ മൂത്രത്തിൽ സോഡിയത്തി​ന്‍റെ അളവ്​ കുറക്കാൻ സഹായിക്കും. ഉയർന്ന അളവിൽ ഉപ്പുള്ള സംസ്​ക്കരിച്ച മാംസം, ടിന്നിലടച്ച സൂപ്പുകൾ, നൂഡിൽസ്​, ഉപ്പുരുചിയുള്ള ലഘുഭക്ഷണം എന്നിവ ഒഴിവാക്കുന്നതാണ്​ ഉത്തമം.