കൊറോണ വൈറസ് ഓരോ പ്രതലത്തിലും എത്രനേരം നിലനിൽക്കും? ഇവയെ എങ്ങനെ നശിപ്പിക്കാം ? വായുവിലൂടെ പകരുമോ ?

കൊറോണ വൈറസ് ഓരോ പ്രതലത്തിലും എത്ര നേരം നിലനിൽക്കും എന്ന ഏറ്റവും പുതിയ റിപ്പോർട്ട് ആണിത്. അതുപോലെ ഒരുപാടുപേരുടെ ഒരു സംശയമാണ് വായുവിലൂടെ കോവിഡ് പകരുമോ എന്നത് ? ഓരോ പ്രതലത്തിലും പറ്റിപ്പിടിക്കുന്ന വൈറസുകളെ എങ്ങനെ നശിപ്പിക്കാം ? ദിവസേന ഒരുപാടുപേർ യാത്ര ചെയ്യുന്ന ട്രാൻസ്‌പോർട്ട് ബസ്, ടാക്സികാർ, ഓട്ടോറിക്ഷ എന്നിവ എങ്ങനെ വൈറസ് വിമുക്തമാക്കാം ? ഈ ഇൻഫർമേഷൻ നിങ്ങൾ നിർബന്ധമായും ഷെയർ ചെയ്യുക. സാമൂഹ്യ വ്യാപന സാധ്യത ഏറെയുള്ള ഈ സമയത്ത് ഈ ഇൻഫർമേഷൻ വളരെ പ്രധാനമാണ്.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് നടത്തിയ ഗവേഷണത്തില്‍ പകര്‍ച്ചവ്യാധിയായ കൊറോണ വൈറസിന് മണിക്കൂറുകളോളം വായുവില്‍ തുടരുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ചില പ്രതലങ്ങളില്‍ ഇവ ദിവസങ്ങളോളം പ്രവര്‍ത്തനക്ഷമമായി തുടരും. പഠനത്തിന്റെ ഭാഗമായി, ശാസ്ത്രജ്ഞര്‍ വൈറസിനെ ഒരു എയറോസോളില്‍ തളിച്ചു. ചുമ അല്ലെങ്കില്‍ തുമ്മല്‍ വഴിയുണ്ടാവുന്ന തുള്ളികളുടെ തനിപ്പകര്‍പ്പാക്കി ഉപരിതലത്തില്‍ വൈറസ് എത്രത്തോളം നിലനില്‍ക്കുമെന്ന് പഠന സംഘം നിരീക്ഷിച്ചു. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠന ഫലങ്ങള്‍ അനുസരിച്ച്, കൊറോണ വൈറസ് എയറോസോള്‍ ഡ്രോപ്റ്റുകളില്‍ 3 മണിക്കൂറോളം പകര്‍ച്ചവ്യാധിയായി തുടരുന്നു.

ആരോഗ്യമുള്ള ഒരാള്‍ ഈ 3 മണിക്കൂറിനുള്ളില്‍ ഈ തുള്ളികള്‍ ശ്വസിച്ചാല്‍ അവര്‍ക്ക് എളുപ്പത്തില്‍ രോഗം വരാം എന്നാണ് ഇതിനര്‍ത്ഥം. കൂടാതെ, നിങ്ങളുടെ കൈകളില്‍ തുള്ളികള്‍ ആയ ശേഷം നിങ്ങളുടെ മൂക്ക്, കണ്ണുകള്‍ അല്ലെങ്കില്‍ വായില്‍ സ്പര്‍ശിക്കുന്നതും നിങ്ങളെ രോഗബാധിതരാക്കും. ഓരോ 66 മിനിറ്റിലും വൈറസിന് അതിന്റെ 25 ശതമാനം പ്രവര്‍ത്തനക്ഷമത നഷ്ടപ്പെടുന്നതായി ഗവേഷകര്‍ കണ്ടെത്തി. ഇതിനര്‍ത്ഥം, വൈറസ് ഓരോ 6 മണിക്കൂറിലും ഉപരിതലത്തില്‍ ഇറങ്ങിയാല്‍, അതിന്റെ പ്രവര്‍ത്തനക്ഷമത ഏകദേശം 2 ശതമാനം മാത്രമായിരിക്കും. അതിനാല്‍, നിങ്ങള്‍ക്ക് കഴിയുന്നിടത്തോളം വസ്തുക്കള്‍ സ്പര്‍ശിക്കുന്നത് ഒഴിവാക്കണം.