പ്രമേഹം, ബി.പി, പൊണ്ണത്തടി, കൊളെസ്റ്ററോൾ ഇതൊക്കെ വരാതിരിക്കാൻ ഒരു ഡയറ്റ് ഉണ്ടോ ? എന്തു ചെയ്യണം ?

ഒരു പ്രമേഹരോഗിയും ഒരു സുപ്രഭാതത്തില്‍ പെട്ടെന്ന് പ്രമേഹരോഗിയാവുന്നതല്ല. ഇന്‍സുലിന്‍ റസിസ്റ്റന്‍സ് മുതല്‍ പലപല ഘട്ടങ്ങളിലൂടെ ഒരു പൂര്‍ണപ്രമേഹരോഗിയായിത്തീരുന്നു. ഈ സ്റ്റെപ്പുകളിലെല്ലാം നമുക്ക് ബുദ്ധിപൂര്‍വ്വം ഇടപെടുകയും പ്രമേഹത്തിന്റെ വരവിനെ തടുക്കുകയും ചെയ്യാം.

പ്രമേഹം വരാതിരിക്കാന്‍ പല മാര്‍ഗങ്ങളും നിര്‍ദേശങ്ങളും ഇന്നു വ്യാപകമായി നിലവിലുണ്ട്. എന്നാല്‍ അവയൊന്നുംതന്നെ ഉദ്ദേശിച്ച രീതിയില്‍ ഗുണം ചെയ്യുന്നില്ല. നിലവിലുള്ള നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടിവരുന്ന പണച്ചെലവ് കണക്കാക്കുമ്പോള്‍ അഭികാമ്യവുമല്ല. അതുകൊണ്ടുതന്നെ കൂടുതല്‍ ശാസ്ത്രീയവും ശ്രദ്ധാപൂര്‍വവുമായ പുതിയ പഠനങ്ങള്‍ അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു. ആദ്യമായി വേണ്ടത് ഒരാള്‍ക്ക് പ്രമേഹം ഉണ്ടോ എന്ന് ലളിതമായ മാര്‍ഗത്തിലൂടെ എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ പറ്റുന്ന, വ്യാപകമായി ഉപയോഗിക്കാന്‍ പറ്റുന്ന, കണിശമായ റിസള്‍ട്ട് തരുന്ന ഒരു ടെസ്റ്റാണ്.

പാരമ്പര്യരോഗമായ പ്രമേഹം വരാതെ നോക്കിയോ ചികിത്സിച്ചു മാറ്റിയോ പ്രമേഹമില്ലാത്ത അവസ്ഥ തുടര്‍ന്നാല്‍ പാരമ്പര്യഘടക ത്തിന്റെ ശക്തി കുറയില്ലേ? അടുത്ത തലമുറയിലേക്ക് പകര്‍ന്നു കൊടുക്കാനുള്ള സാധ്യത കുറയില്ലേ? കഴിഞ്ഞ ഏകദേശം 50 കൊല്ലങ്ങള്‍ക്കിടയിലാണല്ലോ ലോകമെങ്ങും പ്രമേഹം പെട്ടെന്ന് കൂടുതലായത്. പാരമ്പര്യഘടകത്തെ പെട്ടെന്ന് ഇറക്കുമതി ചെയ്യാന്‍ കഴിയുമോ? ഉണ്ടായിരുന്ന പാരമ്പര്യഘടകത്തിന് പുറമെ അനുകൂലമായ സാഹചര്യംകൂടി ഉണ്ടായപ്പോള്‍ പ്രമേഹരോഗം പ്രത്യക്ഷപ്പെട്ടു. മിക്ക രാജ്യങ്ങളിലും പ്രമേഹരോഗികളുടെ ആരോഗ്യപരിപാലനത്തിനു വിനിയോഗിക്കുന്ന മൊത്തം ചെലവിന്റെ 60 ശതമാനത്തോളം പ്രമേഹത്തില്‍ സങ്കീര്‍ണതകള്‍ പ്രത്യക്ഷപ്പെട്ടവര്‍ക്കുവേണ്ടി ചെലവാക്കേണ്ടി വരുന്നുണ്ട്. അതുകൊണ്ടുതന്നെ സ്‌ക്രീനിങ് (ടരൃലലിശിഴ) നടത്തി തുടക്കത്തിലേ പ്രമേഹവും അതിന്റെ സങ്കീര്‍ണതകളും കാഠിന്യവും കുറച്ചുകൊണ്ടുവരേണ്ടത് ആവശ്യമാണ്. അങ്ങനെ ചെയ്യുമ്പോള്‍ പ്രമേഹരോഗിക്ക് പ്രത്യേകിച്ചും സമൂഹത്തിന് പൊതുവേയും ദീര്‍ഘകാലപ്രയോജനം ലഭിക്കും.