വായ്‌പുണ്ണ് വളരെ ഈസി ആയി ഇല്ലാതെയാക്കാം ഡോക്ടര്‍ പറയുന്നത് കാണുക..

വായ്‌പുണ്ണ് വളരെ ഈസി ആയി ഇല്ലാതെയാക്കാം ഡോക്ടര്‍ പറയുന്നത് കാണുക മോര്, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, കരള്‍, മത്സ്യം എന്നിവ. പ്രധാനമായും വായ്പുണ്ണ്‍ ഉണ്ടാകുന്നത് മാനസിക സംഘർഷം, ഉറക്കകുറവ്‌, മലബന്ധം, ദഹനപ്രശ്നം എന്നിവ മൂലമാണ്. ദിവസവും ഏഴു മുതൽ എട്ടു മണിക്കൂർ വരെ ഉറങ്ങുകയും ധാരാളം ശുദ്ധജലം കുടിക്കുകയും ചെയ്‌താൽ ഉറക്കപ്രശ്നം മൂലമുണ്ടാകുന്ന വായ്പുണ്ണ്‍ എളുപ്പത്തിൽ മാറും. മലബന്ധം മൂലമുണ്ടാകുന്ന വായ്പുണ്ണിന് നാരുകള്‍ കൂടുതല്‍ അടങ്ങിയ പച്ചക്കറി ഭക്ഷണം കഴിക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും വേണം.

ജനസംഖ്യയുടെ 20-50 ശതമാനത്തെ ബാധിക്കുന്ന വളരെ സാധാരണമായി കണ്ടു വരുന്ന ഒരു വദനരോഗമാണ് വായ്പുണ്ണ് (അഫ്‌ത്തെ/അഫ്ത്തസ് അള്‍സര്‍/റിക്കറെന്റ് അഫ്ത്തസ് സ്റ്റോമാടൈറ്റിസ്). ഉയര്‍ന്ന ജീവിതനിലവാരം ഉള്ളവരില്‍ ഈ രോഗം കൂടുതലായി കാണപ്പെടുന്നു.

രോഗനിര്‍ണയം പ്രധാനമായും ലക്ഷണങ്ങളില്‍ അധിഷ്ടിതമാണ്. രോഗാവസ്ഥയില്‍ സ്വാധീനം ചെലുത്തുന്ന ഘടകങ്ങളെ കണ്ടു പിടിക്കാന്‍ രക്തത്തിലെ കൗണ്ട്, ഹീമോഗ്ലോബിന്‍, അയണ്, വിറ്റാമിന്‍ ബി 12 എന്നിവയുടെ തോത് എന്നീ പരിശോധനകള്‍ ചെയ്യാവുന്നതാണ്. പെംഫിഗസ്, വായിലെ ക്യാന്‍സര്‍ പോലെയുള്ള രോഗങ്ങള്‍ ഉറപ്പാക്കാന്‍ ബയോപ്‌സി പരിശോധന നിര്‍ബന്ധമാണ്. മറ്റേതെങ്കിലും രോഗത്തിന്റെ ലക്ഷണം ആകാം എന്നു സംശയിക്കുന്ന പക്ഷം അതാതു രോഗത്തിനുള്ള പരിശോധനകളും വേണ്ടി വന്നേക്കാം.