ചെറുപ്പക്കാരിലെ അകാലനര എങ്ങനെ നാച്യുറലായി പരിഹരിക്കാം ? ഒരുപാടുപേർക്ക് പ്രയോജനപ്രദമാകുന്ന ഒരു ഇൻഫർമേഷൻ ആണിത്

മുൻപ് 40 വയസ്സിന് മുകളിലുള്ളവരിലാണ് തലമുടി നര കണ്ടു വന്നിരുന്നത്. എന്നാൽ ഇപ്പോൾ 15 വയസ്സുള്ളവരിൽ പോലും തലമുടി നര കണ്ടുവരുന്നു. ചെറുപ്പക്കാർ പോലും ഹെയർ ഡൈ ഉപയോഗിക്കേണ്ട അവസ്ഥയാണ്. എന്തുകൊണ്ടാണ് ഇന്ന് ചെറുപ്പക്കാരിൽ അകാലനര കൂടുതൽ കാണുന്നത് ? ഈ അവസ്ഥ നാച്ചുറലായി എങ്ങനെ പരിഹരിക്കാം ? വിശദമായി അറിയുക.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് പ്രയോജനപ്രദമാകുന്ന ഒരു ഇൻഫർമേഷൻ ആണിത്

മുടികള്‍ക്ക് കറുപ്പ് നിറം നല്‍കുന്ന ഘടകമാണ് മെലാനിന്‍. ശരീരത്തിലെ മെലാനിന്റെ ഉത്പാദനം കുറയുമ്പോള്‍ സ്വാഭാവികമായും മുടി നരയ്ക്കുന്നു. വിറ്റാമിന്‍ ബി12-ന്റെ കുറവാണ് ഈ അവസ്ഥക്ക് കാരണമാകുന്നത്. ഹെയര്‍ സെല്‍സ് അമിതമായി ഹൈഡ്രജന്‍ പെറോക്‌സൈഡ് ഉത്പാദിപ്പിക്കുന്നത് മുടി നരയ്ക്കുന്നതിന് കാരണമാകുന്നുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ചെറുപ്പത്തിലെ മുടി നരയ്ക്കുന്നതും പാരമ്പര്യവും തമ്മില്‍ ശക്തമായ ബന്ധമുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. മുടി നരയ്ക്കുന്നതിനുള്ള ഏറ്റവും പ്രധാന കാരണമാണ് പോഷകാഹാരക്കുറവ്. ഭക്ഷണത്തിലെ മിനറലുകളുടെയും വിറ്റാമിനുകളുടെയും കുറവ് അകാലനരയ്ക്ക് കാരണമാകുന്നു. മുടി വളരുന്നതിനാവശ്യമായ ഘടകങ്ങളിലൊന്നാണ് വെളിച്ചെണ്ണ. ഇത് ഒരു നല്ല പ്രകൃതിദത്ത കണ്ടീഷണര്‍ കൂടിയാണ്. കറിവേപ്പലയിട്ട് കാച്ചിയ വെളിച്ചെണ്ണ തലയില്‍ തേക്കുന്നത് അകാലനര ഇല്ലാതാക്കാന്‍ സഹായിക്കും.

പണ്ട് മുതല്‍ക്കെ മുടിയുടെ സംരക്ഷണത്തിനായി ഉപയോഗിച്ചു വരുന്ന ഒന്നാണ് ചെറിയുള്ളി. ചെറിയുള്ളിയും നാരങ്ങാനീരും ചേര്‍ത്തുള്ള മിശ്രിതം തലയില്‍ തേച്ച് പിടിപ്പിച്ച് 30 മിനിറ്റിന് ശേഷം കഴുകി കളയുക. രണ്ട് ടേബിള്‍സ്പൂണ്‍ മൈലാഞ്ചിപൊടിയിലേക്ക് ഒരു മുട്ടയും ഒരു ടേബിള്‍സ്പൂണ്‍ തൈരും ചേര്‍ത്ത് ഹെന്ന പാക്ക് തയ്യാറാക്കാം. ഇത് അകാലനര ഇല്ലാതാക്കുന്നതിനൊപ്പം തന്നെ മുടി വളരുന്നതിനും സഹായിക്കുന്നു. അകാല നര അകറ്റുന്നതിന് മാത്രമല്ല, മുടി വളരുന്നതിനും, തിളക്കം വര്‍ധിപ്പിക്കുന്നതിനും കടുകെണ്ണ സഹായിക്കുന്നു.