നിങ്ങളുടെ വൃക്കകളെ രോഗങ്ങൾ പിടിപെടാതെ സംരക്ഷിക്കാൻ അറിയേണ്ട 10 പ്രധാന കാര്യങ്ങൾ

മലയാളികളുടെ ഇടയിൽ വൃക്കരോഗികളുടെ എണ്ണം കൂടിവരുന്നത് വളരെ ആശങ്കാകരമായി തന്നെ കാണേണ്ടതുണ്ട്. വൃക്കകൾ പൂർണ്ണമായും കേടായാൽ നമുക്ക് ഒരു വൈദ്യശാസ്ത്രത്തിലെ അവയെ സുഖപ്പെടുത്താൻ ആകില്ല. അതിനാൽ നിങ്ങളുടെ വൃക്കകളെ രോഗങ്ങൾ പിടിപെടാതെ സംരക്ഷിക്കാൻ അറിയേണ്ട 10 പ്രധാന കാര്യങ്ങൾ ഇവിടെ വിശദീകരിക്കുന്നു. ഇത് അറിയുക.. ഷെയർ ചെയ്യുക.. ചെറുപ്പക്കാർ പോലും അറിഞ്ഞിരിക്കേണ്ട ഈ കാര്യങ്ങൾ ശീലിച്ചാൽ നമുക്ക് വൃക്കകളെ രക്ഷിക്കാം

വൃക്കകളുടെ അള്‍ട്രാസൗണ്ട്: വളരെ ലളിതമായതും ഉപയോഗപ്രദമായതും പെട്ടെന്ന് നടത്താവുന്നതും സുരക്ഷിതവുമായ ഒരു പരിശോധനയാണ് അള്‍ട്രാ സൗണ്ട്. വൃക്കകളുടെ വലിപ്പം, മുഴകളുടേയും കല്ലുകളുടേയും അര്‍ബുദത്തിന്റേയും സാന്നിധ്യം തുടങ്ങിയ സുപ്രധാന വിവരങ്ങള്‍ ഈ പരിശോധന നല്‍കുന്നു. മൂത്രനാളിയില്‍ മൂത്രം ഒഴുകാന്‍ എന്തെങ്കിലും തടസങ്ങളുണ്ടെങ്കില്‍ അതും ഈ പരിശോധനയിലൂടെ കണ്ടുപിടിക്കാവുന്നതാണ്. വൃക്കത്തകരാറിന്റെ പുരോഗമിച്ച ഘട്ടങ്ങളില്‍, രണ്ട് വൃക്കകളുടെയും വലിപ്പം, താരതമ്യേന, കുറഞ്ഞതായി കാണപ്പെടാം.

നിശബ്ദരായ കൊലയാളികളാണു വൃക്കരോഗങ്ങള്‍. വൃക്കകളുടെ പ്രവര്‍ത്തനത്തിന്റെ മുന്നേറ്റം കുറയ്ക്കുന്നതിനും, അത് വൃക്കത്തകരാറിലേക്കു നയിക്കുന്നതിനും, അന്തിമമായി, ജീവന്‍ നിലനിര്‍ത്താന്‍ ഡയാലിസിസിനെയോ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെയോ ആശ്രയിക്കേണ്ട അവസ്ഥ സംജാതമാവുന്നതിനും വൃക്കരോഗങ്ങള്‍ കാരണമാകുന്നു. വികസ്വര രാജ്യങ്ങളിലെ ചികിത്സയുടെ വര്‍ധിച്ച ചെലവും നിര്‍ണായക ചികിത്സയുടെ ലഭ്യതയിലുള്ള കുറവുമൂലം, വൃക്കത്തകരാറുള്ള രോഗികളില്‍ ഭാഗ്യവാന്മാരായ 5, 10 ശതമാനം രോഗികള്‍ക്കു മാത്രമേ ഡയാലിസിസ്, വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ തുടങ്ങിയ നിര്‍ണായക ചികിത്സകള്‍ക്കു വിധേയരാവാന്‍ സാധിക്കുന്നുള്ളു. ബാക്കിയുള്ളവര്‍ നിര്‍ണായക ചികിത്സ ലഭിക്കാത്തതുമൂലം മരണമടയുന്നു. ദീര്‍ഘകാല വൃക്കരോഗം (ക്രോണിക് കിഡ്‌നി ഡിസീസ്) ഇന്നു വളരെ സാധാരണമാണ്. അതിനു പൂര്‍ണമായ രോഗശമനം സാധ്യമല്ല.

For Appointments Please Call 90 6161 5959