പൈൽസ് മാറാൻ വീട്ടിലിരുന്നു ചെയ്യാവുന്ന കാര്യങ്ങൾ.. വളരെ പ്രയോജനപ്രദമായ അറിവ്..

മൂലക്കുരു അഥവ പൈല്‍സ്‌ എന്നത്‌ മലദ്വാരത്തിന്‌ അകത്തും ചുറ്റുമായും ഉണ്ടാകുന്ന വീക്കമാണ്‌. കോശങ്ങള്‍ നിറഞ്ഞ ഇതില്‍ രക്ത കുഴലുകളും പേശികളും അടങ്ങിയിരിക്കും. പല വലുപ്പത്തില്‍ കാണപ്പെടുന്ന മൂലക്കുരു മലദ്വാരത്തിന്‌ പുറത്തും ഉണ്ടാകാം. വളരെ സങ്കീര്‍ണമായ ഒരു പ്രശ്‌നമായി ഇതിനെ കാണേണ്ടതില്ല. സാധാരണയായി ഇത്‌ തനിയെ അപ്രത്യക്ഷമാകാറുണ്ട്‌. എന്നിരുന്നാലും ചിലപ്പോള്‍ ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ട അവസ്ഥകളും ഉണ്ടാകാറുണ്ട്. ജനിതക ഘടകങ്ങളും സാധാരണ പൈല്‍സിന്‌ കാരണമാകാം. അതായത്, പാരമ്പര്യമായിപൈൽസ് ഉണ്ടാകാനുള്ള സാധ്യതയും വളരെയേറെയാണ് എന്ന്. പ്രായം കൂടും തോറും പൈല്‍സ്‌ വരാനുള്ള സാധ്യത കൂടുതലാണ്‌ . ഗര്‍ഭിണികളായ സ്‌ത്രീകള്‍ക്കും പൈല്‍സ്‌ വരാനുള്ള സാധ്യത ഏറെയാണ്‌. ഉദരത്തില്‍ നിന്നുള്ള അമിതമായുള്ള സമ്മര്‍ദ്ദം മലദ്വാരത്തിന്‌ ചുറ്റും വീക്കം വരാനും അത്‌ പൈല്‍സ്‌ ആയി മാറാനും സാധ്യത ഉണ്ട്‌. അമിത വണ്ണം ഇതിന്റെ ഒരു പ്രധാന ഘടകമാണ്‌.

പലരും അവഗണിക്കുന്നതും അതേസമയം വളരെ പ്രധാനപ്പെട്ടതുമായ മറ്റൊരു ഘടകം ആണ്‌ ആഹാരക്രമം. നമ്മുടെ ജീവിത ശൈലിയില്‍ ആഹാരക്രമത്തിന്റെ സ്ഥാനം വളരെ വലുതാണ്‌. അനാരോഗ്യകരമായ ആഹാരക്രമത്തിന്റെ ഫലമായി നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാം , പൈല്‍സ്‌ അവയില്‍ ഒന്നുമാത്രമാണ്‌.

പലപ്പോഴും ആളുകള്‍ തങ്ങള്‍ക്ക്‌ പൈല്‍സ്‌ ആണന്ന്‌ തിരച്ചറിയാറില്ല. പൈല്‍സിന്റെ പ്രശ്‌നമാണ്‌ എന്ന്‌ തിരിച്ചറിയാന്‍ ചില പ്രകടമായ ലക്ഷണങ്ങള്‍ സഹായിക്കും. വേദനയും മലദ്വാരത്തില്‍ നിന്നുളല രക്തസ്രാവവും സാധാരണ ലക്ഷണമാണ്‌. മലദ്വാരത്തിന്‌ ചുറ്റുമായി വീക്കം ഉണ്ടാകുന്നതായി കാണാം , ഇതും പൈല്‍സിന്റെ ലക്ഷണമാണ്‌. ചൊറിച്ചിലും മലദ്വാരത്തില്‍ നിന്നുള്ള ഡിസ്‌ചാര്‍ജും ആണ്‌ മറ്റൊരു ലക്ഷണം. പൈല്‍സ്‌ എങ്ങനെ ചികിത്സിച്ച്‌ ഭേദമാക്കും എന്ന്‌ ഓര്‍ത്ത്‌ നിങ്ങള്‍ വിഷമിക്കേണ്ടതില്ല . ഭാഗ്യവശാല്‍ ഈ പ്രശ്‌നം പരിഹരിക്കാനുള്ള മാര്‍ഗ്ഗം നിങ്ങളുടെ വീട്ടില്‍ തന്നെ ഉണ്ട്‌.

2-3 ആഴ്‌ചക്കുള്ളില്‍ പൈല്‍സ്‌ പൂര്‍ണമായി ഭേദമാക്കാന്‍ സഹായിക്കുന്ന വീട്ടു മരുന്നുകള്‍ ഇതാ ചുവടെ:

1. തൃഫല ചൂര്‍ണ്ണം

പൈല്‍സിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന്‌ മലബന്ധം ആയതിനാല്‍ തൃഫല ചൂര്‍ണം പതിവായി കഴിക്കുന്നത്‌ നല്ലതാണ്‌. മലബന്ധം ഇല്ലാതാക്കി പൈല്‍സ്‌ വരുന്നത്‌ തടയാന്‍ ഇത്‌ സഹായിക്കും.

എങ്ങനെ ഉപയോഗിക്കണം?

കിടക്കുന്നതിന്‌ മുമ്പ്‌ 4 ഗ്രാം തൃഫല ചൂര്‍ണ്ണം ചൂടു വെള്ളത്തില്‍ ചേര്‍ത്ത്‌ കുടിക്കുക. പതിവായി ഇത്‌ കുടിച്ചാല്‍ ഫലം വളരെ വേഗത്തില്‍ ലഭിക്കും.

2. ആവണക്കെണ്ണ

ആവണക്കെണ്ണയുടെ ഗുണങ്ങള്‍ നിരവധിയാണ്‌. ഇതില്‍ ആന്റി ഓക്‌സിഡന്റ്‌ ധാരാളം അടങ്ങിയിട്ടുണ്ട്‌ മാത്രമല്ല ഫംഗസ്‌, ബാക്ടീരിയ എന്നിവയെ പ്രതിരോധിക്കാനുള്ള ഗുണങ്ങളും ഉണ്ട്‌. കൂടാതെ പ്രതിജ്വല ശേഷിയും ഉണ്ട്‌. അതിനാല്‍ പൈല്‍സിന്റെ വലുപ്പം കുറയ്‌ക്കാനും വേദന മാറ്റാനും ആവണക്കെണ്ണ സഹായിക്കും.

ഉപയോഗിക്കേണ്ടത്‌ എങ്ങനെ?

എല്ലാ ദിവസവും രാത്രി 3എംഎല്‍ ആവണക്കെണ്ണ പാലില്‍ ചേര്‍ത്ത്‌ കുടിക്കുക. അതുപോലെ പുറമെ പുരട്ടുകയും ചെയ്യാം.പതിവായി ആവണക്കെണ്ണ കുടിക്കുന്നതും പുറമെ പുരട്ടുന്നതും വേദനയും പൈല്‍സിന്റെ ലക്ഷണങ്ങളും ഇല്ലാതാക്കാന്‍ സഹായിക്കും.

3. അത്താഴത്തിന്‌ കട്ടിയായ ആഹാരം കഴിക്കരുത്‌

ഇന്ന്‌ നമ്മള്‍ നേരിടുന്ന പല ആരോഗ്യപ്രശ്‌നങ്ങളുടെയും മൂലകാരണം നമ്മുടെ ഭക്ഷണ ശീലങ്ങളാണ്‌. പൈല്‍സ്‌ ഭേദമാക്കുന്നതിന്‌ ആദ്യം വേണ്ടത്‌ മലബന്ധം ഇല്ലാതാക്കുകയും വേദന കുറയ്‌ക്കുകയും ചെയ്യുന്ന ഭക്ഷണങ്ങള്‍ കഴിക്കുകയാണ്‌. പൈല്‍സിന്റെ പ്രധാന കാരണം മലബന്ധമാണ്‌.

അമിതമായി ഫൈബര്‍ (നാരുകള്‍) അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഫൈബര്‍ കൂടുതല്‍ അളവില്‍ മലം ഉണ്ടാകാന്‍ കാരണമാകും. അതിനാല്‍ ഇത്‌ ഒഴിവാക്കുക. മലം കട്ടി കുറഞ്ഞ്‌ പോകുന്നതിന്‌ കാരണമാകുന്ന വിരേചനൗഷധങ്ങള്‍ അമിതമായി കഴിക്കരുത്‌ പൈല്‍സ്‌ ഉള്ളവരില്‍ ഇത്‌ കൂടുതല്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കും. വറുത്ത ഭക്ഷണങ്ങളും പൈല്‍സിന്‌ ദോഷമാണ്‌. ഇവ ദഹനപ്രവര്‍ത്തനം സാവധാനത്തിലാക്കുന്നത്‌ കുടലിന്റെ ചലനം ക്രമരഹിതമാകാന്‍ കാരണമാവുകയും എരിച്ചില്‍ കൂട്ടുകയും ചെയ്യും. ഇത്‌ വേദനയും അസ്വസ്ഥതയും കൂടുതലാക്കും. കട്ടി കൂടിയ ഭക്ഷണത്തിന്‌ പുറമെ എരിവുള്ള ഭക്ഷണങ്ങളും ഒഴിവാക്കുന്നതാണ്‌ ഉത്തമം. പ്രത്യേകിച്ച്‌ പൈല്‍സില്‍ നിന്നും രക്തസ്രാവം ഉള്ളപ്പോള്‍ , ഇത്‌ കഠിനമായ വേദനക്ക്‌ കാരണമാകും അതിനാല്‍ ഒഴിവാക്കുക.