പൈൽസ്, ഫിസ്റ്റുല, ഫിഷർ ഉള്ളവർ ഈ വീഡിയോ തീർച്ചയായും കാണണം

ശത്രുവിനെപ്പോലെ ദ്രോഹിക്കുന്നത് എന്ന് അര്‍ഥമുള്ള അര്‍ശസ് എന്ന പേര് എന്തുകൊണ്ടും ഈ രോഗത്തിന് യോജിക്കുന്നതാണ്. കാലിലെ ഞരമ്പുകള്‍ തടിച്ച് വരുന്നതുപോലെ(വെരിക്കോസ്) ഗുദമാര്‍ഗത്തില്‍ ഉണ്ടാകുന്നതാണ് അര്‍ശസ്.
മലം പോകുന്നതിനോടൊപ്പം രക്തം പോവുകയും മലദ്വാരത്തിന്റെ പുറത്തേക്ക് ചെറിയ മുഴ തള്ളിവരികയും ചെയ്യുന്നതാണ് പ്രധാന രോഗലക്ഷണങ്ങള്‍. ചൊറിച്ചിലും കൊഴുത്ത ദ്രാവകം മലദ്വാരത്തിലൂടെ വരുന്നതും ഇതിന്റെ ലക്ഷണങ്ങളാണ്.

തുടര്‍ച്ചയായ ഗര്‍ഭധാരണം, മലബന്ധം, പുരുഷഗ്രന്ഥിവീക്കം, ഗുദമാര്‍ഗത്തിലുള്ള അര്‍ബുദം എന്നിവകൊണ്ട് അര്‍ശസ് ഉണ്ടാകാറുണ്ട്. പ്രധാനമായി നമ്മുടെ ആഹാരശൈലികൊണ്ടാണ് അര്‍ശസ് ഉണ്ടാകുന്നത്. ചിലരില്‍ ഇത് പാരമ്പര്യമായി കണ്ടുവരുന്നു. ദീര്‍ഘകാലമായി അര്‍ശസ് ഉള്ളവരില്‍ ഹീമോഗ്ലോബിന്റെ അളവ് കുറയാനുള്ള സാധ്യത കൂടുതലാണ്. ബാഹ്യഅര്‍ശസ്, ആഭ്യന്തര അര്‍ശസ്, ആര്‍ദ്രാര്‍ശസ്, ശുഷ്‌കാര്‍ശസ് എന്നിങ്ങനെ പല ഭേദങ്ങളുണ്ട്.

ലക്ഷണങ്ങള്‍ വഴി ഫസ്റ്റ് ഡിഗ്രി, സെക്കന്‍ഡ് ഡിഗ്രി, തേഡ്ഡിഗ്രി,ഫോര്‍ത്ത് ഡിഗ്രി എന്നീ നാല് ഭേദങ്ങളുണ്ട്. ഇതില്‍ ഫസ്റ്റ് ഡിഗ്രിയില്‍ മലത്തോടൊപ്പമുള്ള രക്തം മാത്രമായിരിക്കും പ്രത്യക്ഷമാവുക. സെക്കന്‍ഡ് ഡിഗ്രിയില്‍ ചെറിയ മുഴ മലത്തോടൊപ്പം പുറത്തേക്ക് തള്ളിവരികയും മലവിസര്‍ജനത്തിന് ശേഷം തനിയേ അകത്തേക്ക് പോവുകയും ചെയ്യുന്നു. തേഡ് ഡിഗ്രിയില്‍ മലവിസര്‍ജനത്തിനോടൊപ്പം പുറത്തേക്ക് തള്ളിവരുന്ന മുഴ അകത്തേക്ക് കൈകൊണ്ട് തള്ളിവെക്കേണ്ടതായി വരുന്നു. ഫോര്‍ത്ത് ഡിഗ്രിയില്‍ അര്‍ശസ് പുറത്തേക്ക് സ്ഥിരമായി തള്ളിനില്‍ക്കുന്നു.

ധാരാളം വെള്ളം കുടിക്കുന്നതും ആഹാരരീതിയില്‍ ക്രമീകരണം വരുത്തുന്നതുമാണ് മലബന്ധം കുറയ്ക്കാനുള്ള ചികിത്സ. ഫസ്റ്റ് ഡിഗ്രി അര്‍ശസ് മരുന്ന് അകത്തേക്ക് സേവിക്കുകവഴി കുറയ്ക്കാം. ക്ഷാരകര്‍മമാണ് അര്‍ശസ്സിനെ മാറ്റാന്‍ ഫലപ്രദമായി ചെയ്യുന്ന ചികിത്സാരീതി. അര്‍ശസ്സിന്റെ മുകളില്‍ ക്ഷാരം തേക്കുകവഴി ഒരാഴ്ചകൊണ്ട് തനിയേ കൊഴിഞ്ഞു പോകും. രോഗിക്ക് രണ്ട്മണിക്കൂറിനുള്ളില്‍ ആസ്പത്രി വിടാം. ഒരാഴ്ചത്തെ വിശ്രമംകൊണ്ട് രോഗി പൂര്‍ണ സുഖംപ്രാപിക്കുന്നു.