നിങ്ങൾ പുറത്ത് പോകുമ്പോൾ ഏതുതരം മാസ്‌ക് ഉപയോഗിക്കണം ? ദയവായി ഈ ഇൻഫർമേഷൻ ഷെയർ ചെയ്യുക

കോവിഡ് 19 (കൊറോണ) ന്റെ പശ്ചാത്തലത്തിൽ ഏവരുടെയും ശ്രദ്ധയിൽ വരുന്ന ഒരു ഉപാധിയാണ് സർജിക്കൽ മാസ്ക് അഥവാ ഫേസ് മാസ്ക് എന്ന മുഖാവരണം. നിരവധി തരം മാസ്കുകൾ ഉണ്ട്. സാധാരണയായി ലഭ്യമായ ഒന്ന് നീല(അല്ലെങ്കിൽ പച്ച)യും വെള്ളയും നിറങ്ങളുള്ള ശസ്ത്രക്രിയാ മാസ്ക് ആണ്. 

ഈ മാസ്കിന്റെ പ്രസക്തിയും പ്രയോഗവും എങ്ങനെ എന്നത് സംബന്ധിച്ച് പല തെറ്റിധാരണയും സമൂഹത്തിൽ ഉണ്ടെന്നു വേണം കരുതാൻ. സർജിക്കൽ ഫേസ് മാസ്ക് എങ്ങനെ, എപ്പോൾ, ഏതു രീതിയിൽ ഉപയോഗിക്കണം എന്ന് ഇത്തരുണത്തിൽ സാമാന്യ ജനം കൂടി അറിയുന്നത് നന്നാവും. സർജിക്കൽ ഫേസ് മാസ്ക് ആരാണ് ഉപയോഗിക്കേണ്ടത്? രോഗമോ/ രോഗമെന്ന് സംശയിക്കാവുന്ന ലക്ഷണങ്ങളോ ഉള്ള ആൾക്കാർ ആണ് ഇത് ഉപയോഗിക്കേണ്ടത്. ഇത് രോഗം ഉള്ള ഒരാളിൽ നിന്ന് മറ്റൊരാളിലേക്കുള്ള രോഗപ്പകർച്ച ഒരു പരിധി വരെ തടയും.

എന്താണ് ഫേസ് മാസ്ക്? 3 ലെയറുകളുള്ള മാസ്കാണ് രോഗികൾ/ രോഗ ലക്ഷണങ്ങൾ ഉള്ളവർ ധരിക്കേണ്ടത്. നീല (അല്ലെങ്കിൽ പച്ച) നിറമുള്ള ഭാഗം പുറമെയും വെള്ള നിറമുള്ള ഭാഗം ഉൾവശത്തായും വരും രീതിയിലാണ് മാസ്ക് ധരിക്കേണ്ടത്. ഇതിനിടയിൽ ഇടയിൽ നാം കാണാത്ത ഒരു പാളിയും ഉണ്ട്.

തൊട്ടു നോക്കിയാൽ മെഴുകിൽ തൊട്ടപോലിരിക്കും നീല (പച്ച) ഭാഗം. പുറമെ നിന്നുള്ള ബാഷ്പത്തെയും വലിയ കണിക (droplets) കളെയും ഒരു പരിധി വരെ ഈ പാളി തടയും. മറ്റുള്ളവർ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ തെറിക്കുന്ന സ്രവങ്ങളും മറ്റും അകത്തേക്ക് കടക്കുന്നത് തടയുകയാണ് ലക്ഷ്യം. പുറത്തു നിന്നും വരുന്ന വലിയ കണികകളെ ഒരു പരിധി വരെ തടയും എങ്കിലും സൂക്ഷ്‌മ രോഗാണുക്കൾ ഉള്ളിൽ എത്തുന്നത് അത്രയ്ക്ക് തടയുന്നില്ല.

നിങ്ങൾ വീടിന് പുറത്തേയ്ക്ക് പോകുമ്പോൾ ഏതുതരം മാസ്‌കുകൾ ആണ് ഉപയോഗിക്കേണ്ടത് ? ഓരോ തരം മാസ്കുകളുടെയും ഗുണങ്ങൾ എന്തെല്ലാം ? തുണി മാസ്‌കുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ? കഴുകി ഉപയോഗിക്കുന്ന മാസ്‌കുകൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന കുഴപ്പങ്ങൾ എന്തെല്ലാം ? ദയവായി ഈ ഇൻഫർമേഷൻ എല്ലാവരും ഷെയർ ചെയ്യുക.. കോവിഡ് രോഗികൾ സമൂഹത്തിൽ കൂടി വരുന്ന ഈ സമയത്ത് ഈ അറിവ് വളരെ പ്രധാനപ്പെട്ടതാണ്.