വൃക്കയിലെ കല്ലും, യൂറിക് ആസിഡും കുറയ്ക്കുവാൻ കഴിക്കേണ്ട ചില ഭക്ഷണങ്ങൾ അറിഞ്ഞുവയ്ക്കാം..

മൂത്രക്കല്ല്‌ ഇന്ന്‌ ഒരു സാധാരണ രോഗമായി മാറിക്കഴിഞ്ഞു. വൃക്കയിലോ മൂത്രവാഹിനിയിലോ മൂത്രസഞ്ചിയിലോ കാണപ്പെടുന്ന ഖരരൂപത്തിലുള്ള വസ്‌തുക്കളാണ്‌ മൂത്രാശയക്കല്ല്‌. ശരീരകോശങ്ങളിലെ ഉപാപചയ പ്രവര്‍ത്തനങ്ങളിലൂടെ ധാരാളം ധാതുലവണങ്ങള്‍ രക്‌തത്തില്‍ എത്തിച്ചേരുന്നു. അപ്പോള്‍ വൃക്കയില്‍ രക്‌തം ശുദ്ധീകരിക്കുന്നഅറയില്‍ ചില കണികകള്‍ തങ്ങിനില്‍ക്കും. ഈ കണികകള്‍ക്കുമുകളില്‍ വീണ്ടും ധാതുക്കള്‍ പറ്റിപ്പിടിച്ച്‌ കല്ലായി രൂപാന്തരപ്പെടുന്നു. മൂത്രാശയക്കല്ലുകള്‍ അധികവും ഉണ്ടാകുന്നത്‌ വൃക്കയിലാണ്‌. അവിടെനിന്ന്‌ അടര്‍ന്ന്‌ മാറി മൂത്രനാളിയിലോ മൂത്രസഞ്ചിയിലോ തടയുമ്പോഴാണ്‌ കടുത്ത വേദന അനുഭവപ്പെടുന്നത്‌.

വയറ്റില്‍ നട്ടെല്ലിന്റെ ഇരുവശങ്ങളിലുമായാണ്‌ വൃക്കകള്‍ സ്‌ഥിതി ചെയ്യുന്നത്‌. രക്‌തത്തിലെ മാലിന്യങ്ങളെ അരിച്ചു നീക്കുകയാണ്‌ ഇവയുടെ ധര്‍മ്മം. ശരീരത്തിലെ ജലാംശത്തിന്റെ അളവ്‌, ലവണങ്ങളുടെ അളവ്‌, ഹോര്‍മോണ്‍ ഉല്‌പാദനം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതും വൃക്കകളാണ്‌. വൃക്കയില്‍നിന്നും മൂത്രം മൂത്രസഞ്ചിയില്‍ എത്തിക്കുന്നത്‌ മൂത്രവാഹിനികളാണ്‌. മിക്കവാറും മൂത്രാശയക്കല്ലുകള്‍ക്ക്‌ കൂര്‍ത്ത മുനകളോ മൂര്‍ച്ചയുള്ള വശങ്ങളോ ഉണ്ടായിരിക്കും. ഇവ മൂത്രനാളിയിലോ സഞ്ചിയിലോ തട്ടുമ്പോള്‍ കഠിനമായ വേദന ഉണ്ടാകുന്നു. പ്രധാനമായും നാലുതരം കല്ലുകളാണ്‌ മനുഷ്യ ശരീരത്തില്‍ കണ്ടുവരുന്നത്‌.

യൂറിക് ആസിഡ് വളരെ കൂടുതലായാൽ വൃക്കയിൽ കല്ല്, വൃക്കസ്തംഭനം എന്നീ പ്രശ്നങ്ങൾ ഉണ്ടാകാം. യൂറിക് ആസിഡ് പരലുകൾ ഒരു ന്യൂക്ലിയസ് പോലെ പ്രവർത്തിക്കുകയും അതിനു ചുറ്റും കാൽസ്യം ഓക്സലേറ്റ് അടിഞ്ഞുകൂടി കല്ലുണ്ടാവുകയുമാണു ചെയ്യുന്നത്. ഈ പരലുകൾ വൃക്കനാളിയിലോ മൂത്രനാളിയിലോ അടിഞ്ഞു കൂടുന്നത് വൃക്കസ്തംഭനത്തിനു കാരണമാകുന്നു.

യൂറിക് ആസിഡ് ശരീരത്തിൽ കൂടുതലായി കാണപ്പെടുന്നതു പ്രധാനമായും മൂന്നു കാരണങ്ങൾ കൊണ്ടാണ്. 

1. കോശങ്ങൾ നശിക്കുമ്പോഴുണ്ടാകുന്ന പ്യൂരിൻ വിഘടിച്ച് ഉണ്ടാകുന്നത് യൂറിക് ആസിഡാണ്. ഗൗട്ട് രോഗികളിൽ ഭൂരിഭാഗവും ഈ വിഭാഗത്തിൽ പെടുന്നു. സോറിയാസിസ്, ലുക്കീമിയ, അർബുദ ചികിത്സയുടെ പ്രതിപ്രവർത്തനം എന്നിവ മൂലമാണ് പ്രധാനമായും ഇതു സംഭവിക്കുന്നത്.

2. മാംസം, കൊഴുപ്പു കൂടിയ ഭക്ഷണങ്ങൾ, അമിതഭക്ഷണം, മദ്യം എന്നിവയിൽ അടങ്ങിയിരിക്കുന്ന പ്യൂരിൻ വിഘടിക്കുമ്പോൾ. 

3. ദീർഘകാല വൃക്കരോഗങ്ങൾ, വൃക്കസ്തംഭനം എന്നീ രോഗങ്ങൾ കാരണം രക്തത്തിലുള്ള യൂറിക് ആസിഡ് പുറംതള്ളാൻ സാധിക്കാതെ വരുമ്പോൾ.

Leave a Comment