പ്രമേഹമുള്ളവരും ഇല്ലാത്തവരും കണ്ടിരിക്കണം..! മരുന്നില്ലാതെ മാറ്റുന്ന ഈ വിദ്യ.. ഡോക്ടര്‍ ശ്രീജിത്ത് പറയുന്ന 101 % വിലപ്പെട്ട അറിവ്

നമ്മിടെ ശരീരത്തിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയർന്നു നിൽക്കുന്ന അവസ്ഥയാണ് പ്രമേഹം എന്ന് പറയുന്നത് ഇതിന്റെ പ്രധാന കാരണം, ആവശ്യത്തിനുള്ള ഇൻസുലിൻ ശരീരത്തിന് ഉൽപാദിപ്പിക്കാനാവാതെ വരുന്നതാണ്. ശരീരത്തിലെ പഞ്ചസാരയെ എനർജിയാക്കി മാറ്റാനും അധികമുള്ള ഗ്ലൂക്കോസിനെ ശേഖരിച്ചു വയ്ക്കാനും സഹായിക്കുന്നത് ഇൻസുലിൻ ആണ് .

ശരീരഭാരം കുറയുക , കഠിനമായ ക്ഷീണം , അമിതമായ ദാഹം, അമിതമായ വിശപ്പ്, ഇടക്കിടക്ക് മൂത്രമൊഴിക്കാൻ തോന്നുക, മൂന്ന് – നാലു തവണ രാത്രിയിൽ മൂത്രമൊഴിക്കുക, മുറിവുകൾ ഉണങ്ങാതിരിക്കുക എന്നിവയാണ് പ്രമേഹത്തിന്റെ ആദ്യഘട്ടത്തിലെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ അഥവാ ആദ്യ സൂചനകൾ . എന്നാൽ സാധാരണഗതിയിൽ മിക്കയാളുകൾക്കും തുടക്കത്തിൽ ഈ സൂചനകൾ പ്രകടമായെന്നു വരില്ല . ഈ ലക്ഷണങ്ങൾ 20 ശതമാനം പേരിലേ ആദ്യഘട്ടങ്ങളിൽ പ്രകടമാകാറുള്ളൂ.

ബാക്കിയുള്ള 80 ശതമാനം പേരിലും തുടക്കത്തിൽ കാര്യമായ ലക്ഷണങ്ങൾ ഉണ്ടാകാറില്ല . അഞ്ചു മുതൽ പത്തു വർഷക്കാലം വരെ, പ്രമേഹം ഒരാൾക്ക് ഉണ്ടെങ്കിലും അതിന്റെ മാരകമായ ലക്ഷണങ്ങളിലേക്കു പോകാതെയിരിക്കാം . അവസാനം കാഴ്ചയ്ക്കു മങ്ങൽപോലുള്ള എന്തെങ്കിലും ഗുരുതരമായ പ്രശ്നങ്ങളുമായി ഡോക്ടറെ സമീപിക്കുമ്പോഴായിരിക്കും രക്തപരിശോധനയിലൂടെ പ്രമേഹത്തിന്റെ സാന്നിധ്യം പലരും തിരിച്ചറിയുന്നത് തന്നെ .

ശരീരം മെലിച്ചിൽ, അമിതമായാ ദാഹം, കൂടുതലായി മൂത്രശങ്ക തോന്നുക എന്നീ സൂചനകൾ അനുഭവപ്പെട്ടാൽ ഫിസിഷ്യനെ കണ്ട് ഉടനെ തന്നെ പ്രമേഹം ഉണ്ടോയെന്ന് പരിശോധിച്ചറിയണം. പ്രമേഹം കൂടതലാകുമ്പോൾ കൈകൾക്കും കാലുകൾക്കും പെരുപ്പ് അനുഭവപ്പെടുക ,കാഴ്ച്ചയിൽ പുകച്ചിൽ, കണ്ണിന്റെ കാഴ്ച മങ്ങുക, നടക്കുമ്പോൾ അമിതമായി കിതപ്പ്, കാലിൽ നീര് കെട്ടുക തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകും .

രോഗം ഏറ്റവും കൂടുതലായ ഘട്ടത്തിൽ എത്തിയാൽ കിഡ്നിക്ക് തകരാറ്, ഓർമ ശക്തി കുറയുക, മൂത്രത്തിൽ യൂറിയയുടെ അംശം, തുടങ്ങി ഡയബറ്റിക് കോമ പോലെ ഉള്ള അവസ്ഥയിലേക്ക് വരെ രോഗി എത്തി തുടർന്ന് രോഗിയുടെ ജീവനു തന്നെ അത് അപകടകാരമായി തീരുന്നു . തുടക്കത്തിലേ പ്രേമേഹം കണ്ടെത്തി നിയന്ത്രിച്ചാൽ ഇല്ലാതാക്കാവുന്ന രോഗമാണ് പ്രമേഹം.

രണ്ടു തരത്തിലാണ് പ്രമേഹമുള്ളതു ടൈപ്പ് 1 , ടൈപ്പ് 2 . സാധാരണ ഗതിയിൽ മിക്കയാളുകളിലും കണ്ടു വരുന്നത് ടൈപ് 2 ഡയബറ്റിസ് ആണ് . ടൈപ് 1 കുട്ടികളിൽ കണ്ടുവരുന്ന തരം പ്രമേഹമാണ്. ഗർഭിണികളിൽ കണ്ടു വരുന്ന പ്ര മേഹമാണ് ജെസ്റ്റേഷനൽ ഡയബറ്റിസ് . 25 വയസ്സിനു മുകളിൽ ഉള്ളവർക്കാണ് ടൈപ് 2 ഡയബറ്റിസ് സാധാരണയായി കണ്ടു വരുന്നത്. രക്തത്തിലെ പഞ്ചസാരയുടെ നില ഫാസ്റ്റിങ് അവസ്ഥയിൽ 90– 120 ആയിരിക്കുന്നതാണ് നോർമൽ കണ്ടിഷൻ .

Leave a Comment