ഇന്ന് എല്ലാവരും അറിയേണ്ട.. മനസ്സിലാക്കേണ്ട ഒരു പ്രധാന വിവരമാണ് ഡോക്ടർ പറയുന്നത്. ഈ വിലപ്പെട്ട അറിവ് കേൾക്കാതെ പോകരുത്

കൊളസ്‌ട്രോൾ പരിശോധിക്കാൻ പറയുമ്പോൾ ഡോക്ടർമാർ ലിപ്പിഡ് പ്രൊഫൈൽ ടെസ്റ്റ് എഴുതി തരുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകും ? എന്താണ് ലിപിഡ് പ്രൊഫൈൽ ടെസ്റ്റ്.? ഈ ടെസ്റ്റിൽ നിന്നും നിങ്ങൾക്ക് ഹൃദ്രോഗ സാധ്യത എങ്ങനെ തിരിച്ചറിയാൻ സാധിക്കും ? ഏതു പ്രായത്തിൽ ഇത് പരിശോധിക്കണം ? #Lipid_Profile ലെ ഓരോ ഘടകങ്ങളും സൂചിപ്പിക്കുന്നത് എന്ത് ? വിശദമായി അറിയുക. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഹൃദ്രോഗവും സ്‌ട്രോക്കും പോലുള്ള ലൈഫ് സ്റ്റൈൽ രോഗങ്ങളെ ചെറുക്കാൻ ഉപകാരപ്പെടും.

രക്തത്തിലും ശരീരകലകളിലും മെഴുക് പോലെ കാണപ്പെടുന്ന പദാര്‍ഥമാണ് കൊളസ്ട്രോൾ‍. ശരീരഭാരത്തിന്റെ ഏകദേശം പകുതിയോളം വരുന്ന കൊളസ്ട്രോള്‍ ശരീരത്തിന്റെ ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റുന്നു. രക്തത്തിൽ ലയിച്ച് ചേരാത്ത കൊളസ്ട്രോള്‍ പ്രോട്ടീനുമായി കൂടിച്ചേർന്നു ലിപോ പ്രോട്ടീന്‍ കണികയായി രക്തത്തിലൂടെ ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തിച്ചേരുന്നു. ശരീരത്തിന് വേണ്ട അളവിന് മാത്രം കൊളസ്ട്രോള്‍ ആരോഗ്യപ്രദമായ ശരീരത്തിന് വളരെ ആവശ്യമാണ്. ശരീരത്തിലെ കോശ ഭിത്തിയുടെ നിര്‍മിതിക്കും കോശങ്ങളുടെ വളര്‍ച്ചയ്ക്കും കൊളസ്ട്രോള്‍ മുഖ്യ ഘടകമാണ്. അതുപോലെ തന്നെ സെക്സ് ഹോര്‍മോണുകളായ ആന്‍ഡ്രജൻ‍, ഈസ്ട്രജന്‍ എന്നിവയുടെ ഉല്പാദത്തിനും എ, ഡി, ഇ, കെ വിറ്റാമിനുകളെ പ്രയോജപ്പെടുത്തുവാനും സൂര്യപ്രകാശത്തെ വിറ്റാമിന്‍ ഡി യാക്കി മാറ്റാനും കൊളസ്ട്രോള്‍ സഹായകമാണ്. അതോടൊപ്പം വൃക്കകളിലെ കോര്‍ട്ടിസോള്‍ ഹോര്‍മോണുകളുടെ ഉൽപാദത്തിനും കൊളസ്ട്രോള്‍ സഹായിക്കുന്നു.

നമ്മുടെ ശരീരത്തിന് ആവശ്യമായ ആകെ കൊളസ്ട്രോളിന്റെ 80 ശതമാനവും കരള്‍ തന്നെയാണ് ഉൽപാദിപ്പിക്കുന്നത്. ബാക്കി 20 ശതമാനം കൊളസ്ട്രോള്‍ മാത്രമേ കഴിക്കുന്ന ആഹാരത്തിൽ നിന്നും ശരീരത്തിനു ലഭിക്കുന്നുള്ളൂ.

ലോ ഡെന്‍സിറ്റി ലിപോ പ്രോട്ടീന്‍ അഥവാ ചീത്ത കൊളസ്ട്രോള്‍ എന്ന അപരാമത്തിൽ അറിയപ്പെടുന്ന ഈ കൊളസ്ട്രോള്‍ ഘടകത്തിന്റെ അളവ് രക്തത്തിൽ കൂടിയാൽ ഇത് രക്ത ധമികള്‍ക്കുള്ളിൽ അടിഞ്ഞുകൂടി അപകടകരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകാം.

നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ ന്റെ അളവ് വളരെ കുറഞ്ഞും ചീത്ത കൊളസ്ട്രോളായ എൽഡിഎൽ ന്റെ അളവ് കൂടിയും ഇരിക്കുന്ന അപകടാവസ്ഥയിലും ടോട്ടൽ കൊളസ്ട്രോള്‍ സുരക്ഷിത നിലയിലായിരിക്കും. വേര്‍തിരിച്ചുള്ള കൃത്യമായ അളവ് ലിപിഡ് പ്രൊഫൈലിൽ നിന്നു കൃത്യമായി അറിയാം എന്നതിനാൽ ലിപിഡ് പ്രൊഫൈൽ പരിശോധനയാണ് കൂടുതൽ അഭികാമ്യം.

Leave a Comment