ഗർഭിണികളിൽ മറുപിള്ള ഒട്ടിപിടിക്കുന്ന അവസ്ഥ എങ്ങനെ ഒഴിവാക്കാം

ഗർഭിണിയാണെന്നറിഞ്ഞു കഴിഞ്ഞാൽ പിന്നെ ഗ്രഭഛിദ്രമുണ്ടാകുമോ എന്ന ഭയത്തിലാണ് മിക്ക സ്ത്രീകളും. ഗർഭഛിദ്രം ഏറ്റവും കൂടുതലായി കാണപ്പെടുന്നത് ഒന്നും രണ്ടും ഘട്ടങ്ങളിലാണ്. അതുകഴിഞ്ഞാൽ ഗർഭമലസാനുള്ള സാധ്യത വളരെ വിരളമാണ്. 12 ആഴ്ചയ്ക്കകം ഗർഭഛിദ്രമുണ്ടാകുന്നതിന്റെ പ്രധാന കാരണം പാരമ്പര്യ ഘടകങ്ങളാണ്.

രണ്ടാം ഘട്ടത്തിൽ പാരമ്പര്യകാരണങ്ങൾ കൊണ്ടോ, ഗർഭപാത്രത്തിന്റെ അസ്വാഭാവികത്വം കൊണ്ടോ ഗർഭമലസാം. ഗർഭപാത്രം ശരിയായനിലയിലല്ലെങ്കിലും മൂന്നുനാലു മാസം വരെ ഗർഭസ്ഥശിശു വളരുമെങ്കിലും പിന്നീടു വളരുവാൻ ഗർഭപാത്രം അനുവദിക്കാത്തതിനാൽ ഗർഭമലസൽ നടക്കും. കൂടാതെ, വൈറൽ പനികൾ, യൂറിനറി ഇൻഫെക്ഷൻ എന്നിവ മൂലവും ഗർഭഛിദ്രം നടക്കാം. ഇതിൽ യൂറിനറി ഇൻഫക്ഷൻ തന്നെയാണു വലിയ വില്ലൻ.

മറുപിള്ള (Placenta) വളരെ എളുപ്പത്തിൽ വേർതിരിക്കാൻ കഴിയാതെ ഗർഭാശയത്തിൻറെ മതിൽ വളരുകയാണെങ്കിൽ ഗർഭാവസ്ഥയിൽ ഉണ്ടാകുന്ന ജീവന് ഭീഷണിയുള്ള അവസ്ഥയാണ് പ്ലാസന്റ അക്രീറ്റ (Placenta Accreta). പ്ലാസന്റ അക്രീറ്റ എന്ന മാരക അവസ്ഥ നമുക്ക് എങ്ങനെ മാനേജ് ചെയാം ? കോഴിക്കോട് സ്റ്റാർ കെയർ ഹോസ്പിറ്റലിലെ Dr. Sulochana – Sr. Consultant – Obstetrics & Gynaecology | Starcare Hospital Calicut) വിശദീകരിക്കുന്നു.

നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ… +91 86069 45514.

Leave a Comment