താരത്തെ ആത്മഹത്യയിലേക്ക് നയിച്ച രോഗമെന്ത് ? യുവാക്കൾ ആത്മഹത്യചെയ്യുന്ന ഈ രോഗം എങ്ങനെ തിരിച്ചറിയാം

നമുക്ക് ഏവർക്കും പ്രിയപ്പെട്ട ഹിന്ദി യുവതാരം സുശാന്ത് സിങ് രാജ്‌പുത് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തു. ഇദ്ദേഹം മാത്രമല്ല നമുക്ക് പ്രിയപ്പെട്ട താരങ്ങളും നമ്മുടെ നാട്ടിലെ പലരും ഇതുപോലെ ആത്മഹത്യ ചെയ്യാറുണ്ട്. പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാതെ പെട്ടെന്ന് ഇവർ ആത്മഹത്യ ചെയ്യാനുള്ള കാരണമെന്തായിരിക്കും ? വിശദമായി മനസ്സിലാക്കുക .. ഇതിലേക്ക് നയിക്കുന്ന പ്രധാന രോഗത്തിന്റെ ഒൻപത് ലക്ഷണങ്ങൾ അറിയുക. എങ്കിൽ നമുക്ക് ഒരുപാടുപേരുടെ ജീവൻ രക്ഷിക്കാൻ സാധിക്കും.. ഷെയർ ചെയ്യുക. ഇനി എങ്കിലും ഇതുപോലുള്ള ആത്മഹത്യകൾ ഉണ്ടാകാതിരിക്കട്ടെ.

വിഷാദം എന്ന രോഗം ഇന്ന് നിരവധിപ്പേരില്‍ കണ്ടുവരുന്നു. ഇന്ത്യയില്‍ വിഷാദരോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ ആത്മഹത്യ വര്‍ദ്ധിക്കുന്നതിന് കാരണവും വിഷാദരോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതാണ്. 

സാധാരണഗതിയില്‍ ഈ വിഷാദം ഏറെനാള്‍ നിലനില്‍ക്കുകയില്ല. എന്നാല്‍ ഇത്‌ ഒരു രോഗമെന്ന നിലയിലെത്തണമെങ്കില്‍ വിഷാദത്തിന്‍റെ ലക്ഷണങ്ങള്‍ രണ്ടാഴ്‌ചയോ അതിലധികമോ ദിവസങ്ങളില്‍ നിലനില്‍ക്കണം. ഇത്തരം രോഗം കുടുംബ ബന്ധങ്ങളുടെ താളം തെറ്റിക്കുകയും ചെയ്യും. 

നല്ല ആരോഗ്യത്തിന്‌ സമീകൃതാഹാരം, ഉറക്കം, വ്യായാമം, ചിട്ടയായ ജീവിതചര്യകള്‍, നല്ല സാമൂഹിക ബന്ധങ്ങള്‍, ദേഷ്യം നിയന്ത്രിക്കല്‍, ഇവയെല്ലാം പരിശീലിച്ചാല്‍ ഒരു പരിധിവരെ രോഗം നിയന്ത്രിക്കാം. ചിന്തകളിലും പ്രവൃത്തികളിലുമെല്ലാം പോസറ്റീവ്‌ മനോഭാവം പുലര്‍ത്തുന്ന തരത്തിലുള്ള കാര്യങ്ങള്‍ തിരഞ്ഞെടുത്ത്‌ ചെയ്യുന്നതായിരിക്കും നല്ലത്‌.

വിഷാദ രോഗം സ്വയം നിയന്ത്രിതമായതും അതേസമയം വീണ്ടും വരാന്‍ സാധ്യതയുള്ളതുമായ രോഗാവസ്ഥയാണ്‌. ചിലപ്പോള്‍ ഇത്‌ ചികിത്സിച്ചാലും ഇല്ലെങ്കിലും രോഗം ഭേദമാകും. രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ പെട്ടന്ന്‌ വിദ്‌ഗ്‌ധരെ സമീപിക്കുന്നതായിരിക്കും നല്ലത്‌.

Leave a Comment