നെഞ്ചിലും തലയിലും ശരീരത്തും ഗ്യാസ് കയറിയിരിക്കാൻ കാരണമെന്ത് ? ഇത് ഒഴിവാക്കാൻ 5 മാർഗ്ഗങ്ങൾ

ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഗ്യാസ് നെഞ്ചിൽ കയറുക, ശ്വാസം മൂടുക, ഗ്യാസ് തലയിൽ കയറുക.. നാം വേദനയുള്ള ഭാഗം തടവുമ്പോൾ ഗ്യാസ് പോകുന്നു.. ഗ്യാസ് പോകുമ്പോൾ വേദന കുറയുന്നു.. ഈ പ്രശ്നം ഇന്ന് യുവാക്കളിൽ ഉൾപ്പെടെ ഏതു പ്രായത്തിലുള്ളവരെയും അലട്ടാറുണ്ട്.. ഇങ്ങനെ ഗ്യാസ് തലയിലും നെഞ്ചിലും കയറിയിരിക്കാൻ കാരണമെന്ത് ? ഇത് പരിഹരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തെല്ലാം ? പലർക്കുമുള്ള ഒരു പൊതുവായ പ്രശ്നമാണിത്.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകാരപ്പെടും..

മലയാളിയുടെ ഏറ്റവും വലിയ ആധികളിലൊന്നായി ഹൃദയാഘാതം മാറിയിട്ട് നാളുകളായി. പ്രായമേറിയവരില്‍ മാത്രമല്ല യുവാക്കളിലും മധ്യവയസ്‌ക്കരിലും ഏത് നിമിഷവും വരാവുന്ന ഒന്നായിട്ടാണ് ഹൃദയാഘാതത്തെ കണക്കാക്കുന്നത്. ലക്ഷണങ്ങള്‍ കൃത്യമായി തിരിച്ചറിഞ്ഞ് സമയത്ത് ചികിത്സ തേടേണ്ടത് ഹൃദയാഘാതത്തിന്റെ കാര്യത്തില്‍ നിര്‍ണ്ണായകമാണ്.

പലപ്പോഴും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനമായ നെഞ്ചുവേദനയെ ഗ്യാസ് ട്രബിളായി തെറ്റിദ്ധരിക്കാറുണ്ട്. മറിച്ച് ഗ്യാസ് ട്രബിള്‍ ഉള്ളവര്‍ ഹൃദയാഘാതമാണെന്ന് കരുതി പേടിക്കാറുമുണ്ട്. ഈ രണ്ട് വേദനകളേയും തിരിച്ചറിയേണ്ടത് പ്രധാനമാണ്.

ഹൃദയം സാധാരണ നെഞ്ചിന്റെ ഇടതുഭാഗത്താണെങ്കിലും, ഹാര്‍ട്ട്അറ്റാക്ക് വേദന അനുഭവപ്പെടുന്നത് ഉദ്ദേശം നെഞ്ചിന്റെ മധ്യഭാഗത്തായിട്ട് ആയിരിക്കും. നെഞ്ചിന്റെ മധ്യഭാഗത്തായി വേദനയും ഒപ്പം ഒരു ഭാരമെടുത്തുവെച്ച പോലെയും തോന്നലുണ്ടാകും.

നെഞ്ചില്‍ അനുഭവപ്പെടുന്ന വേദന, മുകളിലേക്ക് പടര്‍ന്ന് തോളിലേക്കും ചിലപ്പോള്‍ താടിയെല്ലുകളിലേക്കും വ്യാപിക്കും. ചിലരില്‍ അത് ഇടതു കൈയിലും ഉള്ളംകൈയിലേക്കും പടരും. ഇത്തരം വേദന ഹൃദയാഘാതത്തിന്റെ ലക്ഷണമാകാനാണ് സാധ്യത.

ഹൃദയാഘാതത്തിന്റെ ഭാഗമായുള്ള വേദന മിനുറ്റുകള്‍ മുതല്‍ മണിക്കൂറുകള്‍ വരെ സ്ഥിരമായി അനുഭവപ്പെടാം. ഇടവിട്ട് വരാനും സാധ്യതയുണ്ട്. നെഞ്ച് വേദനക്കൊപ്പം ശരീരം വിയര്‍ക്കുന്നതുംതളര്‍ച്ച അനുഭവപ്പെടുന്നതും ഹൃദയാഘാതത്തിലേക്കാണ് വിരല്‍ ചൂണ്ടുക.

Leave a Comment