നേരത്തെ തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ.. എങ്കിൽ തുടക്കത്തിലേ മാറ്റിയെടുക്കാം

അധിക അളവില്‍ കൊഴുപ്പ് അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍, സംസ്‌കരിച്ചതും പുക എല്‍പിച്ചതുമായ (മാക്ഡ്) മാംസവിഭവങ്ങള്‍, വ്യായാമരഹിതമായ ജീവിതശൈലി, അമിതവണ്ണം, പുകവലി, മദ്യപാനം എന്നിവയെല്ലാം മലാശയ ക്യാ/ന്‍*സറിന് വഴിവയ്ക്കുന്ന ഘടകങ്ങളാണ്. മധ്യവയസ്സു പിന്നിട്ടവരിലാണ് മലാശയ അര്‍*ബു-ദം സാധാരണമായി കാണുന്നത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് രോഗസാധ്യത അധികം എന്നതും പ്രധാനമാണ്.

ശസ്ത്രക്രിയ ആണ് സാധാരണ പരിഹാരമാര്‍ഗമെങ്കിലും, കുപ്പിക്കഴുത്തു പോലെ ഇടുങ്ങിയ ഇടുപ്പു ഭാഗത്തെ ശസ്ത്രക്രിയ സങ്കീര്‍ണവും അതീവ വൈദഗ്ദ്ധ്യം ആവശ്യപ്പെടുന്നതുമാണ്. അടഞ്ഞുപോകുന്ന മലദ്വാരത്തിനു പകരമായി ഒരു സമാന്തര ബഹിര്‍ഗമനദ്വാരം സൃഷ്ടിച്ചുകൊണ്ടുള്ള കൊളോസ്മി രീതി രോഗിക്ക് അസഹ്യമായ ദുരിതങ്ങള്‍ നല്‍കുന്നതാണ്. അതുകൊണ്ടുതന്നെ, ഈ രീതി ഒഴിവാക്കിക്കൊണ്ടുള്ള ലാപ്പറോസ്‌കോപ്പിക് ശസ്ത്രക്രിയാ സാങ്കേതികവിദ്യയാണ് മലാശയ ക്യാ/ന്‍ സ/ര്‍ ചികിത്സയില്‍ ഏറ്റവും അനുയോജ്യവും ഫലപ്രദവും.

വന്‍കുടലിന്റെ അവസാനഭാഗം മുതല്‍ മലദ്വാരം വരെയുള്ള ഭാഗത്ത്, മലാശയ ഭിത്തിയില്‍ മുന്തിരിക്കുലയുടെ ആകൃതിയില്‍ പ്രത്യക്ഷപ്പെടുന്ന പോളിപ്പുകള്‍ (polip) ആയാണ് ഈ ട്യൂമ* റുകളുടെ തുടക്കം. ഇവ പിന്നീട് അ*ര്‍ ബുദകാ രികളായി (ക്യാ*ന്‍ സറസ്) മാറുകയാണ് ചെയ്യുക. സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണശീലം അവലംബിച്ചും, ചിട്ടയായ വ്യായാമത്തിലൂടെ ശരീരഭാരം നിയന്ത്രിച്ചു നിറുത്തിയും, ലഹരിപദാര്‍ത്ഥങ്ങള്‍ ഉപേക്ഷിച്ചും മലാശയ അര്‍ ബു*ദത്തിനുള്ള സാധ്യത കുറയ്ക്കാനാവും. ചികിത്സാ ശസ്ത്രക്രിയകള്‍ സങ്കീര്‍ണമായതുകൊണ്ടുതന്നെ, കോളോ റെക്ടല്‍ ക്യാ*ന്‍ സറിന്റെ കാര്യത്തില്‍ പ്രതിരോധത്തിന് പ്രത്യകം പ്രാധാന്യമുണ്ട്.

Leave a Comment