ഗർഭിണികൾക്ക് അൾട്രാ സൗണ്ട് സ്കാൻ ചെയ്യുന്നത് സുരക്ഷിതമാണോ ? ഡോക്ടർ പറയുന്നത് കേൾക്കൂ.. ഒരുപാട് ആളുകൾക്കുള്ള സംശയം ഇവിടെ തീർക്കാം

ഗര്‍ഭകാലത്ത്‌ പല സമയങ്ങളിലായി നിരവധി പരിശോധനകള്‍ നടത്താറുണ്ട്‌. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യസ്ഥിതി മനസ്സിലാക്കുന്നതിനുവേണ്ടി പ്രത്യേകമായി നടത്തുന്നവയാണ്‌ ഇതിലേറെയും. അള്‍ട്രാസൗണ്ട്‌സ്‌ അഥവ സ്‌കാനിങ്ങിന്‌ ഗര്‍ഭകാലത്ത്‌ നടത്തുന്ന ടെസ്റ്റുകളില്‍ ഏറെ പ്രാധാന്യമുണ്ട്‌ .

ജനന വൈകല്യങ്ങള്‍, ഗര്‍ഭകാലത്ത്‌ ഭ്രൂണത്തില്‍ എന്തെങ്കിലും അസാധാരണമായി സംഭവിച്ചിട്ടുണ്ടോ, കുഞ്ഞിന്റെ ശരിയായ വളര്‍ച്ച എന്നിവ പരിശോധിക്കുന്നതിന്‌ വേണ്ടിയാണ്‌ ഈ ടെസ്‌റ്റുകള്‍ നടത്തുന്നത്‌. ഗര്‍ഭം ധരിച്ച്‌ ഒമ്പത്‌ മാസത്തിനുള്ളില്‍ കുറഞ്ഞത്‌ നാല്‌ തവണയെങ്കിലും വയര്‍ സ്‌കാന്‍ ചെയ്യാറുണ്ട്‌. നിങ്ങളുടെ കുഞ്ഞിന്റെ രൂപം മോണിട്ടറില്‍ കാണാനുള്ള അവസരം ഇതിലൂടെ ലഭിക്കും. കറുപ്പും വെള്ളയും ചേര്‍ന്ന നിഴല്‍ രൂപമായിട്ടായിരിക്കും കാണാന്‍ കഴിയുക.

ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച്‌ സൂചന നല്‍കാന്‍ അള്‍ട്രാസൗണ്ട്‌സ്‌ സഹായിക്കും.

കുഞ്ഞിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും നല്ലരീതിയിൽ തന്നെയാണോ? എന്തൊക്കെ പ്രശ്നങ്ങള്‍ കുഞ്ഞിന് ഉണ്ടാവുന്നുണ്ട്? എന്തെങ്കിലും തരത്തിലുള്ള വളർച്ചാ വൈകല്യങ്ങള്‍ കുഞ്ഞിനുണ്ടോ എന്നുള്ളതെല്ലാം കണ്ടെത്തുന്നതിന് സഹായിക്കുന്ന ഒന്നാണ് സ്കാനിംങ്. അതുകൊണ്ട് തന്നെയാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്ന സമയത്ത് സ്കാനിംങ് നടത്തുന്നതിന് ശ്രദ്ധിക്കണം എന്ന് പറയുന്നത്.

പത്താമത്തെ ആഴ്ചയിൽ സ്കാനിംങ് നടത്തുന്നതിലൂടെ നമുക്ക് മുകളില്‍ പറഞ്ഞ കാര്യങ്ങളിൽ നല്ലൊരു ശതമാനം കാര്യങ്ങളും കണ്ടുപിടിക്കാൻ സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾക്ക് പ്രാധാന്യം വളരെയധികം നൽകേണ്ടത് അത്യാവശ്യമാണ്. പത്ത് ആഴ്ച ഗർഭിണി എന്ന് പറഞ്ഞാൽ രണ്ട് മാസവും രണ്ട് ആഴ്ചയും പ്രായമുള്ള കുഞ്ഞാണ് വയറ്റിൽ ഉണ്ടാവുന്നത്. ഈ കുഞ്ഞിന്റെ വളർച്ച കൃത്യമായ രീതിയിൽ തന്നെയാണോ എന്ന് അറിയുന്നതിനും മനസ്സിലാക്കുന്നതിനും അൾട്രാ സൗണ്ട് സ്കാനിംങ് അത്യാവശ്യമാണ്. 

ഗർഭ കാലത്തുള്ള അൾട്രാസൗണ്ട് സ്കാൻ സുരക്ഷിതമാണോ? എത്ര തവണ ഇത് ചെയ്യണം ? ഗർഭിണികൾ ചെയ്യണ്ട ടെസ്റ്റുകൾ ഏതെല്ലാം. കോഴിക്കോട് സ്റ്റാർ കെയർ ഹോസ്പിറ്റലിലെ Dr. Shamni Shajudheen വിശദീകരിക്കുന്നു. ഗർഭിണികൾക്കുണ്ടാവുന്ന സംശയങ്ങൾ താഴേ കമന്റ് ചെയുക. Dr. Shamni Shajudheen മറുപടി നൽകുന്നു.

Leave a Comment