കോവിഡ് രോഗികളിൽ ആരും അറിയാതെ സൈലൻറ് ആയി ന്യുമോണിയ വന്നാൽ അത് എങ്ങനെ സ്വയം തിരിച്ചറിയാം ?

ചുമ, കഫക്കെട്ട്, നെഞ്ചിൽപഴുപ്പ്, പനി, ശ്വാസമ്മുട്ടൽ, നെഞ്ചു വേദന എന്നിവയാണു ന്യുമോണിയയുടെ മുഖ്യ ലക്ഷണങ്ങൾ. ശ്വാസകോശത്തിലെ പഴുപ്പുബാധയുടെ സ്ഥാനമനുസരിച്ച് ലക്ഷണങ്ങൾ വ്യത്യാസപ്പെടാം. അണുബാധയെ നിയന്ത്രിക്കാൻ സഹായിക്കുന്ന ആന്റിബയോട്ടിക്കുകളാണു (പ്രതിജൈവികം) മുഖ്യമായും ന്യുമോണിയ ചികിത്സിക്കാനുപയോഗിക്കുന്നത്. ഇതിനൊപ്പം ശ്വാസകോശത്തിലെ നീർക്കെട്ടോ ശ്വസനീ സങ്കോചങ്ങളോ കഫമോ കുറയ്ക്കാനുള്ള മരുന്നുകളും ഉപയോഗിക്കപ്പെടുന്നു. ആന്റിബയോട്ടിക്കുകളുടെ വ്യാപകമായ ഉപയോഗം ന്യുമോണിയാ രോഗികളിലെ രോഗഗതിയെ വളരെയധികം സ്വാധീനിക്കുകയും ന്യുമോണിയാ ബാധയെത്തുടർന്നുള്ള മരണനിരക്കിനെ കുറയ്ക്കാൻ സഹായിക്കുകയും ചെയ്തിട്ടുണ്ട്.

കൊറോണ വൈറസ് ശരീരത്തിൽ കയറിയാൽ 70 ശതമാനത്തിനും വലിയ ലക്ഷണങ്ങൾ ഒന്നും കാണിക്കാറില്ല എന്ന് നിങ്ങൾക്ക് അറിയാമല്ലോ. പക്ഷെ 20 ശതമാനം പേരിൽ ഈ വൈറസ് കടുത്ത ന്യുമോണിയ ഉണ്ടാക്കാം. എന്താണ് ന്യുമോണിയ ? ശരീരത്തിൽ പെട്ടെന്ന് ന്യുമോണിയ ഉണ്ടായാൽ അത് എങ്ങനെ സ്വയം തിരിച്ചറിയാം ? ന്യുമോണിയയുടെ ഏറ്റവും പ്രധാനപ്പെട്ട 5 ലക്ഷണങ്ങൾ. വിശദമായി അറിയുക.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകാരപ്പെടുന്ന ഇൻഫർമേഷൻ ആണിത്.

Leave a Comment