അമ്മയ്ക്ക് വേണ്ടി സഹായം അഭ്യർത്ഥിച്ച വർഷ എന്ന പെൺകുട്ടി ഒരു അഭിനയിത്രി കൂടിയാണ്.ഇതാ വർഷ അഭിനയിച്ച വെബ് സീരീസ്. ട്രെയ്‌ലർ കണ്ടു നോക്കൂ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അമ്മയുടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ, സഹായം ആവശ്യപ്പെട്ട് വർഷ എന്ന പെൺകുട്ടിയുടെ കഥയും വിവാദവും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നല്ലോ. അമ്മയെയും മകളെയും ഒരുമിച്ച് നിർത്തിയ സമൂഹം അവർക്ക് നൽകിയ ആശ്വാസവും പരിഗണനയും ചെറുതായിരുന്നില്ല. അവൾ സ്വന്തം കരൾ വിഭജിച്ച് അമ്മയെ ജീവനോടെ നിലനിർത്താൻ ശ്രമിക്കുമ്പോൾ, തനിക്ക് ചുറ്റും ധാരാളം നല്ല ആളുകളുടെ പിന്തുണയുണ്ടെന്ന് അവൾ മനസ്സിലാക്കി.

ഒരു ചെറിയ കലാകാരി കൂടിയാണ് വർഷ. വർഷ അഭിനയിച്ച ‘തീ’ എന്ന വെബ് സീരീസിന്റെ ട്രെയിലർ ഇപ്പോൾ പുറത്തിറങ്ങി. തിരക്കഥാകൃത്തും സംവിധായകനുമാണ് ഉണ്ണി ഉദയൻ. ജോക്കർ പ്രൊഡക്ഷന്റെ ബാനറിൽ ചോക്ലേറ്റ് മീഡിയയിലൂടെ ട്രെയിലർ പുറത്തിറക്കി. ട്രെയ്‌ലർ ഇതിനോടകം തന്നെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി. ട്രെയ്‌ലർ കാണാം..