പ്രേമിക്കാൻ പ്രായം തടസ്സമല്ല.. 45കാരനെ പ്രണയിച്ച 20 കാരി പെൺകുട്ടിയായി സുസ്മിത

ലോക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയിലൂടെ ഏറെയും ശ്രദ്ധേയമായത് സീരിയല്‍ താരങ്ങളുടെ വിശേഷങ്ങളായിരുന്നു. നിരവധി താരങ്ങളാണ് ലോക്ഡൗണ്‍ കാലത്ത് വിവാഹം ചെയ്തതും. കോവിഡ് വ്യാപനം വര്‍ദ്ദിച്ചപ്പോള്‍ ഷൂട്ടിങ്ങുകളും നിര്‍ത്തി വച്ചിരുന്നു. ശേഷം ഗവണ്‍മെന്റിന്റെ അനുമതി ലഭിച്ചപ്പോള്‍ തൊട്ട് ഷൂട്ടിങ് പുനരാരംഭിക്കുകയായിരുന്നു.

പ്രണയിക്കാന് പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കുന്ന സീ കേരളത്തിലെ പുതിയ പരമ്പര ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധ നേടുകയാണ് കമിതാക്കളുടെ കഥയായ പരമ്പരയുടെ പേര് ‘നീയും ഞാനും’ എന്നാണ്. 45കാരനായ രവിവര്‍മന്‍ എന്ന നായക കഥാപാത്രവും 20കാരിയായ ശ്രീലക്ഷ്മിയും തമ്മിലുള്ള പ്രണയമാണ് സീരിയലിന്റെ പ്രമേയം. ഇരുവരുടേയും പ്രണയവും തുടര്‍ന്നു നടക്കുന്ന സംഭവ ബഹുലമായ മൂഹൂര്‍ത്തങ്ങളുമാണ് അണിയറ പ്രവര്‍ത്തകര്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നത്. മാത്രമല്ല ഇത്തരമൊരു പ്രമേയം മലയാള സീരിയല്‍ ചരിത്രത്തില്‍ തന്നെ വിരളമാണ്.

പരമ്പരയിലെ ശ്രീലക്ഷ്മി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സുസ്മിത എന്ന നടിയാണ്. താരത്തിന്റെ വിശേഷങ്ങളാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുക്കുന്നത്. ഭൂമി ചിത്രയുടെ ഓഡിഷനിലൂടെയാണ് സീരിയലിലെ നായികയാവാനുള്ള അവസരം താരത്തിന് ലഭിക്കുന്നത്. പരമ്പരയിലെ ശ്രീലക്ഷ്മി എന്ന കഥാപാത്രം ചുരുങ്ങിയ സമയം കൊണ്ടാണ് ഇപ്പോള്‍ ആരാധകരുടെ ഇഷ്ടം പിടിച്ച് പറ്റുന്നത്.

ശ്രീലക്ഷ്മി ആകാന്‍ എത്തും മുന്‍പേ മലര്‍ എന്ന മ്യൂസിക്കല്‍ ആല്‍ബത്തിലാണ് താരം അഭിനയിച്ചത്. സീരിയലിലൂടെയാണ് താരം മിനിസ്‌ക്രീനില്‍ അരങ്ങേറ്റ കുറിക്കുന്നത്. താരത്തിന്റെ യഥാര്‍ത്ഥ സ്വദേശം ഗുരുവായൂരാണ്. വീട്ടില്‍ അച്ഛന്‍, അമ്മ, ചേട്ടന്‍, അച്ഛമ്മ എന്നിവര്‍ ആണുള്ളത്. കുടുംബത്തിന്റെ എല്ലാ പിന്തുണയും താരത്തിന്റെ അഭിനയ ജീവിതത്തില്‍ ഉണ്ടെന്ന് സമയത്തിന് നല്‍കി പ്രത്യേക അഭിമുഖത്തില്‍ താരം മനസ് തുറന്നു.