ജയറാമിന്റെ സിനിമകൾ വിജയിക്കാതെ പോയത് ജയറാമിന്റെ ആ സ്വഭാവമാണ് ! രാജസേനൻ പറയുന്നു..

എന്ത് കൊണ്ടാണ് ജയറാം തകർന്നതെന്ന് രാജസേനൻ പറയുന്നതിങ്ങനെ.. ജയറാമിനെ വച്ചു ഞാൻ ചെയ്തതിൽ രണ്ട് സിനിമയൊഴികെ മറ്റെല്ലാം വലിയ ഹിറ്റുകളാണ്. ഞങ്ങൾക്കിടയിൽ മാനസികമായ ഒരു അകലം വന്നു എന്നുള്ളതാണ് പിരിയാൻ കാരണം. അതിനു കാരണം ചില പിന്തിരിപ്പൻ ശക്തികളാണ്. ഞങ്ങൾക്കിടയിലെ പിണക്കം മാറ്റാൻ ആരും ഇല്ലായിരുന്നു എന്നതാണ് മറ്റൊരു സത്യം. പിന്നെ ജയറാമും മാറി. ഫോണിൽ കൂടെ കഥ കേട്ട് ജയറാം അഭിനയിച്ചതാണ് എന്റെ പതിനാറു സിനിമകളും. ഇപ്പോൾ ജയറാം ആവശ്യമില്ലാത്ത ഇടപെടലുകൾ സിനിമയിൽ നടത്താറുണ്ട്.

അത്തരത്തിലുള്ള ഇടപെടലുകൾ ഉണ്ടെങ്കിൽ സിനിമകൾ ചെയ്യണ്ട എന്ന് വിചാരിക്കുന്ന ഒരാളാണ് ഞാൻ. പിന്നെ ഒരു ആക്ടറുടെ ട്യൂണിംഗും സംവിധായകന്റെ ട്യൂണിംഗും രണ്ടും രണ്ടാണ്. നടന്മാരാരും തീയേറ്ററുകളിൽ പോയി സിനിമ കാണാറില്ല. സിനിമ പ്രവർത്തകർ തീയേറ്ററുകളിൽ പോയി സിനിമ കാണണം എങ്കിലേ ജനങ്ങൾ എവിടെല്ലാം രസിക്കുന്നുള്ളു എന്ന് മനസിലാക്കാൻ കഴിയു.നടന്മാർക്ക് അതൊന്നും അറിയാൻ പറ്റില്ല.

ഒരു നടൻ നമ്മളോട് സെറ്റിൽ വന്നു ഇങ്ങനെ ചെയ്തുടെ എന്ന് ചോദിക്കുമ്പോൾ നമുക്ക് ഉള്ളിൽ അറിയാം അതല്ല ശെരി നമ്മൾ മനസിൽ കണ്ടതാണ് ശെരിയെന്നു, അപ്പോൾ നമ്മൾ വാദിക്കും, അങ്ങനെ വാദിക്കുമെന്നു അറിയാമെന്നുള്ളത് കൊണ്ട് അതുകൊണ്ട് ആരും ഡേറ്റ് തരില്ല .ജയറാമിന്റെ സിനിമക്കുള്ളിലെ ഇടപെടലുകളാണ് അയാളുടെ തകർച്ചക്ക്‌ കാരണം. ജയറാമിന്റെ ഏറ്റവും മോശം സമയത്ത് അയാളെ വച്ചു സിനിമകൾ ചെയ്ത ആളാണ് ഞാൻ. കടിഞ്ഞൂൽ കല്യാണം സമയത്ത് അയാളുടെ മുഖം കണ്ടാൽ ആളുകൾ കൂവിനിടത് നിന്നാണ് അയാളെ ഞാൻ വളർത്തിക്കൊണ്ട് വന്നത്.

Leave a Comment