ഡൈയും ഹെന്നയും ചെയ്യാതെ മുടികറുപ്പിക്കാൻ ഈ കറുത്ത എണ്ണ മതി

മുടി ചെറുപ്പത്തില്‍ തന്നെ നരയ്ക്കുന്നതിന് കാരണങ്ങള്‍ പലതുണ്ട്. അകാല നര എന്ന പ്രത്യേക പദം ആണ് നാം ഇതിനെ സൂചിപ്പിയ്ക്കുവാന്‍ ഉപയോഗിയ്ക്കുന്നതും. പാരമ്പര്യം, സ്‌ട്രെസ്, മുടിയില്‍ ഉപയോഗിയ്ക്കുന്ന കെമിക്കലുകള്‍, മുടിയില്‍ നടത്തുന്ന പരീക്ഷണങ്ങള്‍, വെള്ളം ഇവയെല്ലാം ഇതിനുള്ള ചില പ്രത്യേക കാരണങ്ങള്‍ തന്നെയാണ.്

മുടിയുടെ നരയ്ക്ക് പൊതുവേ എല്ലാവരും കണ്ടെത്തുന്ന പരിഹാരമാണ് ഡൈ. എന്നാല്‍ കൃത്രിമ ചേരുവകള്‍ കലര്‍ന്ന ഇത് തല്‍ക്കാലത്തേയ്ക്കു പ്രശ്‌നത്തെ ഇല്ലാതാക്കുമെങ്കിലും പല പാര്‍ശ്വ ഫലങ്ങളുമുണ്ടാക്കും. ഇതില്‍ ചേര്‍ത്തിരിയ്ക്കുന്ന പലതും ക്യാന്‍സര്‍ വരെയുള്ള ചില രോഗങ്ങള്‍ക്കു കാരണമാകുകയും ചെയ്യും. മുടിയുടെ നരയ്ക്ക് പ്രകൃതി ദത്തമായ പരിഹാരങ്ങള്‍ ധാരാളമുണ്ട്. പല തരം ഒറ്റമൂലികളും ഇതിനായി ഉണ്ട്. യാതൊരു ദോഷങ്ങളും തരാത്ത, പൂര്‍ണഫലം ഉറപ്പു നല്‍കുന്ന ചില പ്രത്യേക വിദ്യകള്‍. ഇത്തരം ചില ഒറ്റമൂലികളെക്കുറിച്ചറിയൂ,