നിങ്ങളുടെ നരച്ച മുടി കറുപ്പാകാൻ ഇതാ ഒരു അടിപൊളി കൂട്ട്. വീട്ടിൽ തയ്യാറാക്കി തേക്കാം..

മുടി വെളുത്താല്‍ പിന്നെ കറുക്കില്ലെന്ന് വിചാരിക്കുന്നവരാണ് നമ്മളില്‍ പലരും. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിനായി ഡൈ ചെയ്തും മുടിക്ക് നിറം നല്‍കിയും എല്ലാം ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഇനി മുടിയുടെ കാര്യത്തില്‍ ടെന്‍ഷനാവേണ്ട ആവശ്യമില്ല. കാരണം നരച്ച മുടി കറുപ്പിക്കാന്‍ നമുക്ക് ഡൈ അല്ലാതെ തന്നെ ചില നാടന്‍ ഒറ്റമൂലികള്‍ ഉണ്ട്. ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന നാടന്‍ ഒറ്റമൂലികള്‍ എന്തൊക്കെയെന്ന് നോക്കാം.

ഇവ ഉപയോഗിച്ചാല്‍ നരച്ച മുടിയെ വേരോടെ ഇല്ലാതാക്കി പുതിയ കറുത്ത ബലമുള്ള മുടി ഉണ്ടാവുന്നു. ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. നമ്മുടെ അടുക്കളയില്‍ ഒന്ന് കണ്ണോടിച്ചാല്‍ ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ കഴിയും.

അകാലനരയ്ക്ക് ഏറ്റവും ഫലപ്രദമായ വീട്ടുചികിത്സ നെല്ലിക്ക ഉപയോഗിച്ചുള്ളതാണ്. മുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്താനും നിറം നല്‍കാനും നെല്ലിക്കയ്ക്ക് കഴിയും. നെല്ലിക്ക ചെറിയ കഷണങ്ങളായി മുറിച്ച് തണലത്തിട്ട് ഉണക്കുക. ഇത് വെളിച്ചെണ്ണയില്‍ തിളപ്പിക്കുക. നെല്ലിക്കാ കഷണങ്ങള്‍ കറുത്ത് പൊടിയുന്നത് വരെ തിളപ്പിക്കണം.

ഇങ്ങനെ ഉണ്ടാക്കുന്ന കറുത്ത എണ്ണ അകാലനരയ്ക്ക് ഫലപ്രദമായ ഔഷധമാണ്. ഉണക്കിയ നെല്ലിക്ക കുതിര്‍ത്തുവച്ച വെള്ളം ഉപയോഗിച്ച് കഴുകുന്നത് മുടിക്ക് ആരോഗ്യം നല്‍കും. മുടി കഴുകുമ്പോള്‍ ഏറ്റവും അവസാനം ഈ വെള്ളം ഉപയോഗിക്കുക. നെല്ലിക്കാനീരില്‍ ഒരു ടീസ്പൂണ്‍ ബദാം എണ്ണയും കുറച്ച് നാരങ്ങാനീരും ചേര്‍ത്ത് രാത്രികാലങ്ങളില്‍ തല മസാജ് ചെയ്യുന്നതും അകാലനര തടയും.

Leave a Comment